​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്

DECEMBER 1, 2022, 8:08 AM

ഗാന്ധിന​ഗർ: ​ഗുജറാത്തിൽ ഇന്ന് (വ്യാഴാഴ്ച) ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിക്കും.  സൗരാഷ്ട്ര കച്ച് മേഖലകളിലും ​ഗുജറാത്തിലുമാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. 89 മണ്ഡലങ്ങളിലേക്കാണ് ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ആകെ 788 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുളളത്. ഡിസംബർ അഞ്ചിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.ആം ആദ്മി പാർട്ടിയുടെ സൂറത്ത് ഈസ്റ്റിലെ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനാൽ 88 മണ്ഡലങ്ങളിൽ മാത്രമാണ് എഎപി സ്ഥാനാർത്ഥിയെ വിന്യസിച്ചിട്ടുളളത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ 92 സീറ്റുകള്‍ ലഭിക്കുമെന്നാണ് എഎപിയുടെ പ്രവചനം. കോണ്‍ഗ്രസിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെ ലഭിക്കുകയൊളളുവെന്ന് അരവിന്ദ് കെജ്രിവാൾ മുന്‍പ് പ്രസ്താവിച്ചിരുന്നു.

vachakam
vachakam
vachakam

ആംആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേൽ സമര നേതാക്കൾ അൽപേഷ് കത്തരിയ, ധർമിക് മാൽവ്യ എന്നിവരുടെ മണ്ഡലങ്ങൾ ദക്ഷിണ ഗുജറാത്തിലാണ്

. ആപ്പിന്‍റെ മുഖ്യമന്ത്രി സ്ഥാനാ‌ഥി ഇസുദാൻ ഗാഡ്‍വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്. ബിജെപി സ്വാധീനമുളള ദക്ഷിണ ​ഗുജറാത്തിൽ എഎപി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam