ജോർജിയ ഗവർണർ വീണ്ടും തിരഞ്ഞെടുപ്പു ലക്ഷ്യമിടുന്നു 2022ൽ

JULY 11, 2021, 3:42 PM

റിപ്പബ്ലിക്കൻ ജോർജിയ ഗവർണർ ബ്രയൻ കെംപ്, തന്റെ പാർട്ടി അണികളെ ആഹ്വാനം ചെയ്തു പ്രവർത്തന നിരതരാകാൻ 2022ൽ. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട്, 'ഡെമോക്രാറ്റുകൾ ഐക്യത്തിൽ പ്രവർത്തിക്കുന്നത് പോലെ നാമും എല്ലാവരും ചേർന്ന് പ്രവർത്തിക്കണം' എന്ന് ആഹ്വാനം ചെയ്തു.

ശനിയാഴ്ച തന്റെ അനുയായികളുടെ കോട്ടയായ, പെറി എന്ന സ്ഥലത്തുള്ള ജോർജിയ നാഷണൽ ഫെയർ ഗ്രൗണ്ടിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ജോർജിയ എക്കാലത്തും ഒരു റിപ്പബ്ലിക്കൻ കോട്ടയായിരുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ബൈഡൻ, ട്രംപിനേക്കാൾ നേരിയ ഭൂരിപക്ഷം അവിടെ നേടി വിജയിച്ചു. അതിനു ശേഷം നടന്ന സെനറ്റ് മത്സരത്തിലും  രണ്ടു സീറ്റുകൾ ഡെമോക്രാറ്റുകൾ നേടി, ചേംബറിൽ ഭൂരിപക്ഷം സ്ഥാപിച്ചു.

കഴിഞ്ഞ ഗവർണർ തിരഞ്ഞെടുപ്പിൽ കെംപ് ജയിച്ചത് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണ്. അന്ന് ഡെമോക്രാറ്റിലെ സ്റ്റേസി അബ്രാംസിനെ നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അവർ വീണ്ടും ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. കെംപ് ഇപ്പോൾ ട്രംപ് പിന്തുണയില്ലാത്ത സ്ഥാനാർത്ഥിയാണ് എന്നതും ഒരു  പ്രശ്‌നമായിരിയ്ക്കാം.

vachakam
vachakam
vachakam

ജോർജിയ തിരഞ്ഞെടുപ്പ് ഫലം തിരുത്തി ട്രംപിന് അനുകൂലമാക്കാൻ ഗവർണറോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു 2020 ൽ. പക്ഷേ ഗവർണർ നിയമാനുസൃതം ബാലറ്റുകൾ എണ്ണി അതിനു ശേഷം ട്രംപിന്റെ ആവശ്യപ്രകാരം വീണ്ടും  എണ്ണി തിട്ടപ്പെടുത്തി. ക്രമക്കേട് ഒന്നും കണ്ടില്ല. യഥാർത്ഥ വിജയി ബൈഡനാണ് എന്ന് ഗവർണർ സാക്ഷ്യപ്പെടുത്തി. ഇത് ട്രംപിന്റെ ശത്രുത ഉണ്ടാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam