ഡെമോക്രാറ്റുകൾക്ക് അധികാരത്തിന്റെ ലഹരിയിലാണ് എന്ന് മുൻപ്രസിഡന്റ് ട്രംപ്

OCTOBER 10, 2021, 8:14 AM

കാപ്പിറ്റോൾ അക്രമണത്തെക്കുറിച്ച് സെലക്ട് കമ്മിറ്റി അന്വേഷണത്തിന് മുൻ പ്രസിഡന്റ് ട്രംപിന്റെ രേഖകൾ നൽകരുതെന്ന് ആവശ്യം പ്രസിഡന്റ് ബൈഡൻ നിരാകരിച്ചു, എന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. ഇതിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുൻ പ്രസിഡന്റ് ട്രംപ് പറയുന്നു ഡെമോക്രാറ്റുകൾ 'അധികാരത്തിന്റെ മദ്യലഹരിയിലാണ് '.

താൻ നിയമവഴിയ്ക്കു പോകും, രേഖകൾ നൽകുന്നതു തടയുന്നതിനു വേണ്ടി എന്ന്. ഭരണഘടനയോടുള്ള അവഹേളനമാണ് പ്രസിഡന്റിന്റെ രേഖകൾ പുറത്തുവിടുന്നതു മൂലം എന്നും ട്രംപ് പറഞ്ഞു. ഒരു പ്രസ്താവനയിൽ ഒക്ടോബർ 8 ന്. ഹൗസ് സെലക്ട് കമ്മിറ്റി ഒരു വ്യാജ അന്വേഷണമാണ് നടത്തുന്നത്.

ഗവൺമെന്റിന്റെ അധികാരം ഉപയോഗിച്ച് ട്രംപിനെയും 'മെയ്ക്ക് അമേരിയ്ക്ക എഗയിൻ' പ്രസ്ഥാനത്തെയും നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇത് എന്നും കുറ്റപ്പെടുത്തി. മുൻ പ്രസിഡന്റിന്റെ രേഖകൾ നൽകരുത് എന്ന ആവശ്യം പ്രസിഡന്റ് ബൈഡൻ, അംഗീകരിയ്ക്കുന്നില്ല, അതു രഹസ്യമായി വയ്‌ക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

vachakam
vachakam
vachakam

അമേരിയ്ക്കയുടെ നല്ല താല്പര്യങ്ങൾക്ക് യോജിച്ചതല്ലെന്നും ബൈഡൻ കരുതുന്നു എന്ന് വൈറ്റ്ഹൗസ് കൗൺസൽ കത്തെഴുതി. ജനുവരി 6 നു നടന്നതുപോലെ ഒരു സംഭവം, ഇനി അമേരിയ്ക്കയുടെ ജനാധിപത്യ അടിത്തറയ്ക്കു മേൽ ഭാവിയിൽ ഉണ്ടാകാൻ പാടില്ല.

അതുകൊണ്ടാണ് സെലക്ട് കമ്മിറ്റി അന്വേഷണത്തിനാവശ്യമായ എക്‌സിക്യൂട്ടീവ് രേഖകൾ എല്ലാം കൊടുക്കുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻസാക്കി വെള്ളിയാഴ്ച പറഞ്ഞു. മുൻ പ്രസിഡന്റ് പറയുന്നു രേഖകൾ പുറത്തുകൊടുക്കുന്നതു തടയാൻ കോടതിയെ സമീപിയ്ക്കും എന്ന്.

Drunk on Power; Trump lashes out after Biden rejects former presidents appeal to withhold capitol riot records

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam