സെലക്ട് കമ്മറ്റിയുടെ ആദ്യ ഹിയറിങ്ങ് ജൂലൈ 27 ന്

JULY 15, 2021, 7:21 AM

കാപ്പിറ്റോൾ അക്രമസംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സെലക്ട് കമ്മറ്റി, അതിന്റെ ആദ്യത്തെ ഹിയറിങ്ങ് ജൂലൈ 27 ന് ആരംഭിക്കും. കാപ്പിറ്റോൾ പോലിസും, ഡി.സി. പോലിസ് ഓഫീസർമാരിൽ നിന്നാണ് തെളിവെടുപ്പ് ആരംഭിക്കുന്നത്. അവരാണ് ആക്രമണം നേരിട്ട ഓഫീസർമാർ. ആദ്യം സംഭവ വികാസങ്ങളെ അഭിമുഖീകരിച്ചവർ എന്ന നിലയിൽ അവരിൽ നിന്ന് കേട്ട് കൊണ്ട് നടപടിക്രമങ്ങൾ ആരംഭിക്കും എന്ന് കമ്മറ്റി ചെയർമാൻ ബെന്നി തോംപ്‌സൻ അറിയിച്ചു.

റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി അവരുടെ ഭാഗത്തു നിന്നുള്ളവരുടെ പേര് വിവരം ഇത് വരെ നൽകിയില്ല കമ്മറ്റിയിലേക്ക്. എന്തായാലും ആദ്യത്തെ ഹിയറിങ്ങ് ജൂലൈ 27 ന് എന്ന് അറിയിച്ചു. രണ്ടു പോലിസ് ഓഫീസർമാർ സാക്ഷ്യപെടുത്താൻ തയ്യാറാകും. യു.എസ്. കാപിറ്റോൾ പോലിസ് ഹാരിഡൺ,ഡി.സി. മെട്രോപോലിറ്റൻ പോലിസ് ഓഫീസർ മൈക്കൾ ഫാനോൻ, എന്നിവരാണ് ആദ്യം കമ്മറ്റി മുൻപാകെ സാക്ഷ്യപ്പെടുത്തുക.

സെലക്ട് കമ്മറ്റി പാനലിന്റെ ആദ്യത്തെ പൊതു ഹിയറിങ്ങ് നടക്കുമ്പോൾ ഡെമോക്രാറ്റുകൾ ജനുവരി 6 ന്റെ പിന്നിൽ പ്രവർത്തിച്ച റിപ്പബ്ലിക്കൻ പാർട്ടിക്കാരെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കാർ ജനുവരി 6 ന്റെ സംഭവങ്ങളെ വെള്ള പൂശി കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സ്പീക്കർ നാൻസി പെലോസി സെലക്ട്് കമ്മറ്റിയിലേക്ക് എട്ടംഗങ്ങളെ നിയമിച്ചു കഴിഞ്ഞു. അതിൽ ഒരാൾ റിപ്പബ്ലിക്കൻ, ലിസ് ചെനിയാണ്. റിപ്പബ്ലിക്കൻ നേതാവ് ഇനി അഞ്ചു പേരെ കൂടി നിയമിക്കണം.

vachakam
vachakam
vachakam

House select committee on Capital insurrection will hold first hearing July 27 with Capital police

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam