ഡെമോക്രാറ്റുകളുടെ വൻ തുക ചിലവാക്കൽ പദ്ധതികൾക്ക് അവർ തുക കണ്ടെത്തണം എന്ന്

JULY 14, 2021, 3:53 PM

ഡെമോക്രാറ്റ് സെനറ്റ് അംഗം ജോ മാൻചിൻ തന്റെ സഹ അംഗങ്ങളോട് ആവശ്യപ്പെടുന്നു ചിലവിടാനുള്ള വൻ പദ്ധതികൾക്ക് പണം കണ്ടെത്തണം എന്ന പ്രസിഡന്റ് ബൈഡന്റെ അടിസ്ഥാനസൗകര്യവികസനപദ്ധതിയ്ക്ക് പല ട്രില്യൻ ഡോളറുകളാണ് ചെലവാക്കാൻ സെനറ്റ് ഡെമോക്രാറ്റുകൾ ആലോചിക്കുന്നത്. കൂടുതൽ പണം ചെലവഴിക്കുന്നത്. ധനകമ്മി ഉണ്ടാക്കും എന്ന് സൂചിപ്പിക്കുന്നു ജോ മാൻചിൻ.

മിതവാദിയായ സെനറ്റർ, ഡെമോക്രാറ്റുകളുടെ ചെലവിടൽ പാക്കേജിനുള്ള ഫണ്ട് കണ്ടെത്തണം എന്നാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് ഉറപ്പു വരുത്തണം ബില്ലിന്റെ പൂർണ്ണ ചിലവുകൾക്കുള്ള ഫണ്ടിങ്ങ് എന്നതാണ് തന്റെ നിലപാട് എന്നും പറഞ്ഞു. കൂടുതൽ ധനകമ്മി ഉണ്ടാക്കി, കൂടുതൽ കടം തലയിൽ വച്ച് കെട്ടുന്നത് രാജ്യത്തിന് നല്ലതല്ല. ചെലവാക്കാനുള്ള പണവും പൂർണ്ണമായും കണ്ടെത്തണം എന്ന് സെനറ്റർ മാൻചിൻ ആവശ്യപ്പെട്ടു.

നികുതി നിരക്കുകൾ വർദ്ധിപ്പിച്ച് കോർപറേറ്റുകളും, സമ്പന്നരും, ചെലവുകൾക്ക് പണം നൽകണമെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്. പക്ഷേ വളരെ കൂടുതൽ നികുതി വർദ്ധന പാടില്ല എന്നാണ് മാൻചിൻ പറയുന്നത്. മാൻചിൻ നിർദ്ദേശിക്കുന്നത് 25 ശതമാനം നികുതി കോർപ്പറേറ്റുകൾക്കും, 28 ശതമാനം കാപ്പിറ്റൽ വർദ്ധനയ്ക്കും ഈടാക്കിയാൽ മതി എന്നാണ്. സെനറ്റ് ബഡ്ജറ്റ് കമ്മറ്റി ഡെമോക്രാറ്റുകൾ വീണ്ടും ചൊവ്വാഴ്ച ചെലവ് കുറച്ചുള്ള ഒരു ബില്ലിന് രമ്യതയിൽ എത്തുമെന്നാണ് കരുതുന്നത്. ചില ഡെമോക്രാറ്റുകൾ പറയുന്നത് $ 4 ട്രില്യന്റെ ഒരു ചെലവാക്കൽ പദ്ധതിയ്ക്കാണ് സാധ്യത എന്ന്.

vachakam
vachakam
vachakam

Joe Manchin says Democrats ‘need to pay for’ their multi trillion dollar spending plans

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam