രാജസ്ഥാനിൽ ഓപ്പറേഷൻ താമര? സച്ചിനെതിരെ ഗെഹ്ലോട്ട്

OCTOBER 2, 2022, 1:10 AM

ജയ്പൂര്‍:  രാജസ്ഥാനില്‍ ഓപ്പറേഷന്‍ താമര മുന്നറിയിപ്പുമായി  മുഖ്യമന്ത്രി  അശോക് ഗെഹ്ലോട്ട് രം​ഗത്ത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനേയും പിന്തുണക്കുന്ന എംഎല്‍എമാരെയും പരിഹസിച്ചാണ്  അശോക് ഗെഹ്ലോട്ടിന്റെ പരാമർശം.  

സച്ചിനൊപ്പമുള്ള നേതാക്കള്‍ അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമാണെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകണമെന്ന് ആഗ്രഹിക്കുന്നവരല്ല അവരെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. ഗാന്ധി ജയന്തി ദിനത്തില്‍ ജയ്പൂരില്‍ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.

'അമിത് ഷാ, സഫര്‍ ഇസ്ലാം, ധര്‍മേന്ദ്ര പ്രഥാന്‍ എന്നിവര്‍ക്കൊപ്പമാണ് ചില എംഎല്‍എമാര്‍ ഉള്ളതെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. രാജസ്ഥാന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകണമെന്ന് ആഗ്രഹിക്കുന്നവരല്ല അവര്‍.' രാജസ്ഥാനില്‍ ബിജെപജി ഓപ്പറേഷന്‍ താമര നീക്കം ശക്തമാക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

vachakam
vachakam
vachakam

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷി യോഗത്തില്‍ പാസാവാതെ പോയതും ഗെഹ്ലോട്ട് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒറ്റവരി പ്രമേയം പാസാവാത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഖേദം ഉണ്ട്. അതിനാലാണ് മാപ്പ് പറഞ്ഞതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam