ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയ്ക്ക് 4 വർഷം തടവ്

MAY 27, 2022, 4:43 PM

ഡല്‍ഹി: ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയ്ക്ക് നാലു വർഷം തടവ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. 50 ലക്ഷം രൂപ പിഴയും വിധിച്ചു.

1999 ജൂലൈ 24 മുതൽ 2005 മാർച്ച് 5 വരെ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഓം പ്രകാശ് ചൗത്താല അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് 1,467 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്.

vachakam
vachakam
vachakam

വിദേശ നിക്ഷേപത്തിന് പുറമെ ആയിരക്കണക്കിന് ഏക്കർ ഭൂമി, മൾട്ടി കോംപ്ലക്‌സുകൾ, ഹോട്ടലുകൾ, ഫാം ഹൗസുകൾ, ബിസിനസ് ഏജൻസികൾ, പെട്രോൾ പമ്പുകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപം നടത്തിയതായി എഫ്‌.ഐ.ആറില്‍ പറയുന്നു.

ഓം പ്രകാശ് ചൗത്താലയുടെ മക്കൾ അഭയ് സിംഗ് ചൗത്താലയും അജയ് സിംഗ് ചൗത്താലയും മറ്റ് കുടുംബങ്ങളും വെവ്വേറെ വിചാരണ നേരിടുകയാണ്. ഇന്ത്യൻ നാഷണൽ ലോക്ദളിന്‍റെ മുൻ മുഖ്യമന്ത്രിയാണ് ഓം പ്രകാശ് ചൌത്താല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam