ജനുവരി 6ലെ സംഭവങ്ങൾ തെറ്റായിരുന്നു, പക്ഷേ രാജ്യമെന്ന നിലയിൽ നാം മുന്നോട്ടു പോകണം

OCTOBER 22, 2021, 3:49 PM

മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലിസാ റൈസ്, ചൊവ്വാഴ്ച എബിസിയിൽ പറഞ്ഞു ജനുവരി 6 യു.എസ് കാപ്പിറ്റൾ അക്രമണം 'നിയമത്തിനും ക്രമസമാധാനത്തിനും എതിരെയുള്ള അക്രമണം ആയിരുന്നെങ്കിലും മുന്നോട്ടു പോകേണ്ട സമയം ആയിരിക്കുന്നു' എന്ന്. 'ജനുവരി 6 ന് സംഭവിച്ചത് തെറ്റായിരുന്നു എന്ന് ഞാൻ അംഗീകരിക്കുന്നു എങ്കിലും ഒരു രാജ്യമെന്ന നിലയിൽ നമ്മൾ കൂടുതൽ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് അമേരിക്കൻസിന്റെയും, കുടുംബങ്ങളുടെയും ജീവിതങ്ങളെ കഠിനമായി ബാധിയ്ക്കുന്ന കാര്യങ്ങളിൽ ആയിരിക്കണം' എന്ന് റൈസ് പറഞ്ഞു.

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും, ഒരു റിപ്പബ്ലിക്കനുമായ റൈസിന്റെ അഭിപ്രായങ്ങൾ എബിസി യുടെ ഒരു ഷോയിലാണ് പറഞ്ഞത്. അമേരിക്കൻ കുടുംബങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളിലായിരിക്കണം നമ്മൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടത്, അല്ലാതെ കഴിഞ്ഞു പോയ കാര്യങ്ങളിലല്ല എന്നവർ പറഞ്ഞു. സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനൽ, സെലക്ട് കമ്മറ്റി അന്വേഷണത്തിനു മുമ്പാകെ പറഞ്ഞത് 'ഭാവിയെക്കുറിച്ച് സംസാരിക്കാം നമുക്ക്, കഴിഞ്ഞു പോയതിനെ കുറിച്ചല്ല' എന്ന്.

അമേരിക്കയിലെ ജനങ്ങൾ ഇപ്പോൾ ആകുലരായിരിക്കുന്നത് അനുദിന ആവശ്യങ്ങളിലാണ്. 'കിച്ചൺ ടേബിൾ വിഷയങ്ങളിലാണ്'അവർ കൂടുതൽ ശ്രദ്ധിച്ചിരിക്കുന്നത് ഇപ്പോൾ എന്ന് റൈസ് പറഞ്ഞു. ഭാവിയിലേക്കുള്ള പുതിയ കാൽവയ്പും പുതിയ തലമുറ നേതൃത്വവും ഉണ്ടാകണമെന്ന് റൈസ് ആവശ്യപ്പെട്ടു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ജോർജ് ബുഷിന്റെ ഭരണത്തിൽ 2005 മുതൽ 2009 വരെ നേതൃത്വം വഹിച്ചിരുന്നു.

vachakam
vachakam
vachakam

Condoleezza Rice says that while Jan.6 capitol riot was wrong, it is time to move on

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam