ട്രംപിനെ വകവയ്ക്കാതെ ജോർജിയയിലെ തിരഞ്ഞെടുപ്പ് അധികാരി

OCTOBER 11, 2021, 6:07 AM

ജോർജിയയിലെ ഉന്നത റിപ്പബ്ലിക്കൻ ഭാരവാഹികൾ മുൻ പ്രസിഡന്റ് ട്രംപിനെ, 2020 തിരഞ്ഞെടുപ്പു ഫലം തിരുത്താൻ സഹായിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്നു. എപ്പോഴും അതിനുള്ള അവസരം പാഴാക്കാതെ അവരെയെല്ലാം പഴിചാരിക്കൊണ്ടിരിയ്ക്കുന്നു. എന്നാൽ ട്രംപിന്റെ കുറ്റാരോപണങ്ങൾക്ക് എതിരെ ചെറുത്തുനിൽക്കുന്ന, ആദർശങ്ങളും, സത്യവും കാത്തുസൂക്ഷിയ്ക്കണമെന്നു ഉറക്കെ വിളിച്ചു പറയുന്ന ബ്രാഡ് റാഫെൻ സ്‌പേർഗർ, മാത്രം നിശബ്ദമായി ട്രംപ് പറയുന്നത് കേൾക്കാൻ തയ്യാറല്ല.

അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു ജോർജിയയിൽ. 2022 ൽ വീണ്ടും റിപ്പബ്ലിക്കൻ നോമിനിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പു ഫലം തിരുത്തി ട്രംപിന് അനുകൂലമാക്കി മാറ്റാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നതിന്റെ പേരിൽ ട്രംപിന്റെ ശത്രുത ഇപ്പോഴും റാഫെൻ സ്‌പേർഗർ നേരിടുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനെ എതിർക്കുന്നവരുടെ നിലനില്പ് വേഗത്തിൽ ഇല്ലാതാകുന്നു. ഈ സാഹചര്യത്തിൽ റാഫെൻ സ്‌പേർഗറുടെ ഭാവി എല്ലാവരും നിരീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു. ജോർജിയ സംസ്ഥാനത്തുള്ള ജനങ്ങൾ പ്രത്യേകിച്ചും റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാർ 87 ശതമാനവും ഇപ്പോഴും പറയുന്നത് തിരഞ്ഞെടുപ്പിൽ മോഷണം നടന്നു എന്ന്.

vachakam
vachakam
vachakam

അത്തരം പോൾഫലങ്ങളുള്ളപ്പോൾ ബ്രാഡ് പ്രൈമറിയിൽ ജയിക്കുകയില്ല എന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ലിൻ വെസ്റ്റ് മോർലാന്റ് പറയുന്നു. ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന സ്ഥാനത്തുള്ള റാഫെൻ സ്‌പേർഗർ , ട്രംപിന്റെ അഭ്യർത്ഥന നിരസിച്ചതിൽ ട്രംപ് ഇപ്പോഴും ശത്രുത തുടരുന്നു.

വോട്ടു കണ്ടുപിടിച്ച് ട്രംപിനെ വിജയിപ്പിക്കാൻ രഹസ്യമായി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ബ്രാഡിന്റെ ഓഫീസ് റിക്കാർഡു ചെയ്തു. അതിന്റെ ഫലമായി ട്രംപ് വിമർശിച്ചു കൊണ്ടിരുന്നു. 'ജനങ്ങളുടെ ശത്രുവാണ് റാഫെൻ സ്‌പേർഗർ' എന്നുവരെ പറഞ്ഞു. ജോർജിയ റാലിയിൽ ട്രംപ് അദ്ദേഹത്തെ 'കഴിവില്ലാത്തവനെന്നും വ്യത്യസ്ഥനെന്നും' പറഞ്ഞു. ട്രംപിന്റെ അടുത്ത സ്‌നേഹിതൻ റിപ്പബ്ലിക്കൻ ജോഡി ഹൈസ്, പ്രൈമറിയിൽ റാഫെൻ സ്‌പേർഗർക്കെതിരെ മത്സരിക്കുമെന്നു പറഞ്ഞപ്പോൾ ഉടനെ തന്നെ ട്രംപ് അദ്ദേഹത്തെ പിൻതാങ്ങി.

ട്രംപിന്റെ ആവശ്യം അനുസരിച്ച് തിരഞ്ഞെടുപ്പ് ഫലം തിരുത്താൻ തയ്യാറാകാത്ത ഗവർണർ ബ്രയൻ കെപ്, ലഫ്റ്റ്. ഗവർണർ ഡങ്കൻ, സ്റ്റേറ്റ് അറ്റോർണി ജനറൽ ക്രിസ് കാർ എന്നീ റിപ്പബ്ലിക്കൻസിനെയും ട്രംപ് സെപ്തംബർ ജോർജിയ റാലിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഡങ്കൻ ഇനി വീണ്ടും മത്സരിക്കുന്നില്ല. എന്നാൽ ഗവർണർ കെംപും, അറ്റോർണി ജനറൽ ക്രിസ് കാർ എന്നിവർ അടുത്തവർഷം വീണ്ടും മത്സരിക്കുന്നുണ്ട്.

vachakam
vachakam
vachakam

റാഫെൻ സ്‌പേർഗർക്കൊപ്പം അവരെല്ലാം ട്രംപിന്റെ കുറ്റപ്പെടുത്തലുകളെ അവഗണിയ്ക്കുന്നു. റാഫെൻ സ്‌പേർഗർ പറയുന്നു വോട്ടർമാരിൽ തനിയ്ക്ക് വിശ്വാസം ഉണ്ട്. സമഗ്രമായ വീക്ഷണം ഉള്ള വ്യക്തിയാണ് താൻ എന്ന് വോട്ടർമാർക്കറിയാം. നിയമത്തെയും ഭരണഘടനയെയും സത്യത്തിന്റെ അടിസ്ഥാനത്തിൽ മാനിയ്ക്കുന്ന, തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി താൻ നിലകൊള്ളും.

അതുപ്രായസമുള്ള കാര്യമാണെങ്കിലും അതിനുവേണ്ടി താൻ ഉറച്ചു നിൽകും എന്ന് റാഫെൻ സ്‌പേർഗർ പറഞ്ഞു. 2022 ലെ പ്രൈമറികൾക്കു മുൻപായി ട്രംപ് വീണ്ടും തിരിച്ചുവന്ന് ബ്രാഡിനെ തോല്പിക്കാൻ ശ്രമിക്കും. എങ്കിലും താൻവളരെ ശാന്തമായി സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കും എന്ന് ബ്രാഡ് പറഞ്ഞു.

സത്യം തുറന്നു പറയുന്നതാണ് എപ്പോഴും നല്ലത് എന്നു താൻ വിശ്വസിക്കുന്നു. അതു ബഹുമാനപുരസ്സരം തുടരുകയെന്നതാണ് പ്രധാനം എന്നു താൻ കരുതുന്നു എന്ന് ബ്രാഡ് റാഫെൻ സ്‌പേർഗർ പറഞ്ഞു.

vachakam
vachakam

Georgia election official takes the fight to trump

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam