'നിങ്ങളുടെ അനുഗ്രഹം ആവശ്യമില്ല': ബംഗാള്‍ മുഖ്യമന്ത്രിയോട് വിശ്വഭാരതി സര്‍വകലാശാല

FEBRUARY 2, 2023, 5:51 PM

കൊല്‍ക്കത്ത: രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച കേന്ദ്ര സര്‍വകലാശാലയായ വിശ്വ ഭാരതിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള തര്‍ക്കം രൂക്ഷമാകുന്നു. ബംഗാള്‍ മുഖ്യമന്ത്രിയുടെ അനുഗ്രഹം ആവശ്യമില്ലെന്നും കേന്ദ്ര സര്‍വകലാശാലയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഉപദേശം മതിയെന്നും സര്‍വകലാശാല വാര്‍ത്താ കുറിപ്പിറക്കി. സര്‍വകലാശാല വക്താവ് മഹുവ ബാനര്‍ജിയാണ് പ്രസ്താവന പുറത്തിറക്കിയത്. 

നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ സര്‍വകലാശാലയുടെ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന വിശ്വ ഭാരതിയുടെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ സെന്നിനെ പിന്തുണച്ച് മമത ബാനര്‍ജി രംഗത്തെത്തി. അമര്‍ത്യ സെന്നിന്റെ പിതാവ് അശുതോഷ് സെന്നിന് സര്‍ക്കാര്‍ കൈമാറിയതാണെന്ന് കാണിക്കുന്ന രേഖകള്‍ മമത കൈമാറി. നൊബേല്‍ സമ്മാന ജേതാവിനെ അപമാനിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. 

ഉടമ്പടി പ്രകാരം 1.35 ഏക്കര്‍ ഭൂമിയാണ് സെന്നിന് കൈമാറിയതെന്നും എന്നാല്‍ അദ്ദേഹം 1.38 ഏക്കര്‍ ഭൂമി അവകാശപ്പെടുകയാണെന്നും വിശ്വ ഭാരതി സവകലാശാല വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി നേരത്തെ ആരോപിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam