'ആഭ്യന്തര ഭീകരത', പ്രവർത്തനമാണ് ജനുവരി 6 നു നടന്നത്

JUNE 12, 2021, 7:53 AM

 എഫ്.ബി.ഐ ബ്യുറോ കരുതുന്നത് ജനുവരി 6 നു നടന്ന കാപ്പിറ്റോൾ അക്രമണം ഒരു 'ആഭ്യന്തര ഭീകരത' ആയിരുന്നു എന്നാണ് എഫ്.ബി.ഐ. ഡയറക്ടർ ക്രിസ്റ്റഫർ റേ,കോൺഗ്രസ് മുൻപാകെ  വ്യാഴാഴ്ച പറഞ്ഞു,. അതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത് അനുസരിച്ച് വളരെ ഗൗരവതരമായ കുറ്റങ്ങൾ ചാർജ് ചെയ്യപ്പെടും എന്ന്. അതോടൊപ്പം ക്രിസ്റ്റഫർ റേ പറഞ്ഞു തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റി മറിക്കുന്നതിന് മതിയായ തിരിമറി നടന്നത് ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. അത് കൊണ്ട് മുൻ പ്രസിഡന്റ് ട്രംപ് പറയുന്ന, തിരഞ്ഞെടുപ്പ് മോഷണം എന്ന ആരോപണം തികച്ചും വ്യാജമാണ് എന്ന്, കോൺഗ്രസിലെ ജുഡീഷ്യറി കമ്മറ്റി മുൻപാകെ സാക്ഷ്യപ്പെടുത്തുക ആയിരുന്നു എഫ്.ബി.ഐ. ഡയറക്ടർ.

2017 ൽ ട്രംപ് നിയമിച്ചതാണ് അദ്ദേഹത്തെ ഡയറക്ടർ സ്ഥാനത്തേക്ക്. ഡെമോക്രാറ്റ് അംഗങ്ങൾ ഡയറക്ടറെ കുറ്റപ്പെടുത്തി, ഇത്തരം ഒരു അക്രമണം നടക്കുമെന്ന കാര്യം രഹസ്യാന്വേഷണ വിഭാഗം മുൻകൂട്ടി അറിയാതെ പോയത്, രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച ആയിരുന്നു എന്ന് ആരോപിച്ചു. എഫ്.ബി.ഐ. യുടെ തയ്യാറെടുപ്പില്ലായ്മ ജനുവരി 6 ന്റെ സംഭവങ്ങൾക്ക് മുൻപ് ചൂണ്ടി കാണിക്കുന്നത് 'വെറും മണ്ടത്തരം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ'എന്ന് സഭയുടെ ജുഡീഷ്യറി കമ്മറ്റി ചെയർമാൻ ജെറി നാഡലർ പറഞ്ഞു. മുന്നറിയിപ്പുകൾ എല്ലാവർക്കും കിട്ടി, പക്ഷേ എഫ്.ബി.ഐയുടെ കണക്കു കൂട്ടലുകൾ തെറ്റി, വേണ്ടത് ചെയ്യാൻ സാധിക്കാതെ കൃത്യവിലോപം ഉണ്ടായി എന്ന് പറഞ്ഞു.

ഇപ്പോൾ ക്രിമിനൽ കുറ്റം ചാർജ് ചെയ്യപ്പെട്ട 500 പേരിൽ ആരും ഇതിനു മുൻപ് എഫ്.ബി.ഐ.യുടെ നിരീക്ഷിക്കേണ്ടവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നവരല്ല എന്ന് റേ മറുപടി പറഞ്ഞു. അത് കൊണ്ട് ഈ സംഭവത്തിന് മുൻപ് അവരെക്കുറിച്ച് നിരീക്ഷണങ്ങൾ ഒന്നും നടത്തുവാൻ കഴിയുമായിരുന്നില്ല എന്ന്. സെനറ്റ് റിപ്പോർട്ട് അനുസരിച്ച്, ജനുവരി 6 നു നടന്നത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് എന്നും, പകൽ പോലെ വ്യക്തമായി അത് പ്ലാൻ ചെയ്തതാണ് എന്നും പറയുന്നു. മുൻ അറിയിപ്പുകൾ ആരും ശ്രദ്ധിച്ചില്ല പല കാരണങ്ങളാൽ. സന്ദേശങ്ങൾ കൈമാറിയതിലുള്ള തകരാറുകൾ, വേണ്ട മുൻകരുതലുകൾ എടുക്കാതെ പോയത്, ഉപയോഗമില്ലാത്ത കേടു പറ്റിയ യന്ത്രങ്ങൾ, എല്ലാറ്റിനും ഉപരി, നേതൃത്വം ഇല്ലാതെപോയത് എന്ന് റിപ്പോർട്ട് പറയുന്നു.

vachakam
vachakam
vachakam

ഇനി മുമ്പോട്ടുള്ള കാര്യങ്ങളിൽ എഫ്.ബി.ഐ. വളരെ വ്യത്യസ്തമായ രീതിയിൽ വിവരങ്ങൾ ശേഖരിക്കുമെന്ന് ഉറപ്പു തരുന്നു. ഏതെല്ലാം രീതിയിൽ മെച്ചപ്പെട്ട വിവരശേഖരണം സ്വീകരിക്കാം, ഏതെല്ലാം ഞങ്ങൾ തീരുമാനിച്ചു എന്ന് ഡയറക്ടർ റേ പറഞ്ഞു, കമ്മറ്റി മുൻപാകെ. ഫെഡറൽ പ്രോസിക്യൂട്ടർമാർ വലതുപക്ഷ പൗരസേന അംഗങ്ങളുടെ സംഘത്തിൽപെട്ടവരുടെ പേരിൽ ജനുവരി 6 നു നടന്ന സംഭവങ്ങൾക്ക് ഗൂഢാലോചന കുറ്റം ചുമത്തി. ഇത് പുതിയ ഒരു സംഭവവികാസമാണ്. 

അവരെല്ലാം കാലിഫോർണിയയിൽ നിന്നുള്ളവരാണ്. അതിൽ രണ്ടു പേർ സംഭവത്തിന് ഒരു ദിവസം മുൻപ്, ട്രംപിന്റെ ഉപദേശകനും,സ്‌നേഹിതനുമായ റോജർ സ്റ്റോൻ ഒപ്പം ഒരു പ്രതിഷേധറാലിയിൽ 2020 തിരഞ്ഞെടുപ്പ് ഫലത്തിന് എതിരായി യു.എസ്. സുപ്രീം കോടതിക്ക് പുറത്തു നടന്നതിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്, ഇപ്പോൾ. മറ്റൊരു 30 ആളുകൾ കൂടി ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ടു ഇപ്പോൾ. അവർ പ്രൗഡ് ബോയ്‌സ്, ഓത്ത് കീപ്പേർസ്, തുടങ്ങിയ വലതുപക്ഷ പൗര സംഘടനകളിലെ ഗ്രൂപ് അംഗങ്ങളാണ് എന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു.

എഫ്.ബി.ഐ.യുടെ അന്വേഷണപരിധിയിൽ ട്രംപും, റോജർ സ്റ്റോനും ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ക്രിസ്റ്റഫർ റേ മറുപടി പറഞ്ഞില്ല. അതിനു വിവരങ്ങൾ പുറത്തു പറയുന്നത് ഉചിതമല്ല എന്ന് മാത്രം പറഞ്ഞു. സൈബർ ആക്രമണത്തിന്റെ വിവരങ്ങൾ കോൺഗ്രസ് അംഗങ്ങൾ ചോദിച്ചു. അപ്പോൾ റേ മറുപടി പറഞ്ഞത് സൈബർ ക്രിമിനലുകൾക്ക് മോചനദ്രവ്യവും, വിലയും ഒന്നും കൊടുക്കുന്നത് എഫ്.ബി.ഐ. അനുവദിക്കുന്നില്ല എന്ന്. അതാണ്  തങ്ങളുടെ നയം എന്ന് പറഞ്ഞു. കൊളോണിയൽ പൈപ്പ്‌ലൈൻ കമ്പനി കൊടുത്ത മറുവില ഭൂരിഭാഗവും വീണ്ടെടുക്കാൻ സാധിച്ചു എന്ന് ജസ്റ്റിസ് ഡിപ്പാർട്ടു്‌മെന്റ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam