നാലാമത് ഉത്തേജക ചെക്കുകൾ ഉണ്ടാകുമെന്ന് കരുതണ്ട

JULY 8, 2021, 4:17 PM

ചേഞ്ച് ഒർഗ് പെറ്റിഷൻ അനുസരിച്ച്, മുതിർന്ന എല്ലാ അമേരിക്കനും പ്രതിമാസം $ 2000 വീതവും, ഒരു കുട്ടിയ്ക്ക് $ 1000 വീതവും, നൽകണം എന്ന് ആവശ്യപ്പെട്ടതാണ്. അതിൽ ഇപ്പോൾ 2.5 മില്യൻ ആളുകൾ ഒപ്പു വച്ച് കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ് നാലാമത് ഒരു ഉത്തേജക ചെക്ക് അമേരിക്കൻസിന് നൽകുമെന്ന് ലക്ഷണങ്ങൾ ഒന്നും ഇല്ല. എങ്കിലും അനേകർ, അനേക കുടുംബങ്ങൾ കൂടുതൽ സഹായം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ തുടരെ പ്രത്യക്ഷപ്പെടുന്നത് കൂടുതൽ സഹായം വേണമെന്നവരുടെ കുറിപ്പുകളാണ്. അതിനെ പിന്തുണയ്ക്കുന്നവരും കൂടുന്നു.

ബുധനാഴ്ച വന്ന കുറിപ്പുകളിൽ 'കുടുംബങ്ങൾ ഇപ്പോഴും കഷ്ടപ്പെടുന്നു, നമ്മൾ പിടിച്ചു നില്ക്കാൻ സഹായം അർഹിക്കുന്നു എന്ത് സംഭവിച്ചാലും' എന്ന് ചിലർ എഴുതി. കോവിഡ് മഹാമാരിയുടെ കാലത്ത് പതിവായ വരുമാനം ഗവൺമെന്റിൽ നിന്നും ലഭിക്കണം എന്ന ആശയത്തിന് കൂടുതൽ ശക്തി ഉണ്ടായി. ആ കാലയളവിൽ കൂടുതൽ സഹായം കുടുംബങ്ങൾക്ക് കിട്ടുന്നതിന് സെനറ്റ് നിർദ്ദേശങ്ങളും ഉണ്ടായി.

മുതിർന്നവർക്കെല്ലാം $ 2000 വീതം പ്രതിമാസം കൊടുക്കണമെന്നും ഒരു കുടുംബത്തിന് പരമാവധി $ 10,000 പ്രതിമാസം കൊടുക്കണമെന്നും,കൊറോണ കാലം മാറുന്നത് വരെ അത് വേണമെന്നും ബില്ല് അവതരിപ്പിച്ചു. അന്ന് സെനറ്റർ ഡെമോക്രാറ്റ് കമല ഹാരിസ് 2020 ൽ അവതരിപ്പിച്ചു അവർക്കൊപ്പം സെനറ്റർ ബേർണി സാന്റേർസ്, എഡ് മാർക്കി, എന്നിവരും നിർദ്ദേശിച്ചു. ഇനി അത്തരം ഒരു നിർദ്ദേശം വീണ്ടും വരുമെന്ന് കരുതേണ്ടതില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam