ജനാധിപത്യ നിന്ദയെന്ന കിരീടത്തിലെ മറ്റൊരു തൂവല്‍: പ്രതിപക്ഷത്തെ വിമര്‍ശിച്ച് എന്‍ഡിഎ

MAY 24, 2023, 10:10 PM

ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉല്‍ഘാടനം ബഹിഷ്‌കരിക്കാനുള്ള 19 പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എന്‍ഡിഎ. ഇത് കേവലം ബഹുമാനക്കുറവ് മാത്രമല്ലെന്നും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരെയുള്ള കടുത്ത നിന്ദയാണെന്നും എന്‍ഡിഎ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്കെതിരെ പ്രതിപക്ഷം തുടര്‍ച്ചയായി ബഹുമാനക്കുറവ് കാട്ടുകയാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷ സഖ്യം ആരോപിച്ചു.

കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ തടസപ്പെടുത്തുകയും നിര്‍ണായക നിയമനിര്‍മാണങ്ങള്‍ക്കിടെ വാക്കൗട്ട് നടത്തുകയും പാര്‍ലമെന്റിലെ കടമകളോട് നിരുത്സാഹം കാട്ടുകയുമാണ് പ്രതിപക്ഷം ചെയ്തത്. ഇപ്പോഴത്തെ ബഹിഷ്‌കരണം ജനാധിപത്യ നിന്ദയെന്ന അവരുടെ കിരീടത്തിലെ മറ്റൊരു തൂവലാണെന്നും എന്‍ഡിഎ കുറ്റപ്പെടുത്തി.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഉല്‍ഘാടന ചടങ്ങിന് ക്ഷണിക്കാതെ അപമാനിച്ചെന്ന് ആരോപിച്ചാണ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam