ഡല്‍ഹിയില്‍ ചരിത്രമെഴുതി ബോബി കിന്നര്‍ 

DECEMBER 7, 2022, 6:51 PM

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്ക് ജയം. ആം ആദ്മി പാര്‍ട്ടി നേതാവായ ബോബി കിന്നറാണ് വിജയിച്ചത്. 

ആദ്യമായാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിജയിക്കുന്നത്. 2017 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജീവ് കുമാറിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബോബി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരുണ്‍ ധാക്കയെയും ബിജെപി സ്ഥാനാര്‍ത്ഥി ഏക്താ ജാതവിനെയും പരാജയപ്പെടുത്തിയാണ് ബോബി സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ വിജയിച്ചത്.

vachakam
vachakam
vachakam

ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് ബോബി.15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആംആദ്മിയുടെ കൈകളില്‍ എത്തി.

250 സീറ്റുകളില്‍ എഎപി 134 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷവും മറികടന്നാണ് എഎപിയുടെ മുന്നേറ്റം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam