'തരൂർ മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യൻ; കോട്ടയത്ത് മത്സരിക്കാൻ ക്ഷണം

DECEMBER 3, 2022, 7:14 PM

കോട്ടയം: ശശി തരൂരിനെ കോട്ടയത്തേക്ക് മത്സരിക്കാൻ ക്ഷണിച്ച്‌ പ്രൊ സിറിയക് തോമസ്. കെഎം ചാണ്ടി ഫൗണ്ടേഷന്റെ വേദിയിലാണ് ചെയർമാനായ സിറിയക് തോമസിന്റെ പരാമർശം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന് സിറിയക് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യൻനാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഘടനാ ചട്ടക്കൂട് മറികടന്നു താൻ പ്രവർത്തിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. പാർട്ടിയുടെ ഭാഗമല്ലേ യൂത്ത് കോൺഗ്രസ്? അവർ വിളിക്കുമ്ബോൾ പോകാതിരിക്കുന്നത് എങ്ങനെയാണ്? താൽപര്യമുള്ളവർ വരട്ടെ.

vachakam
vachakam
vachakam

ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ല. തന്റെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അവർക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂർ പറഞ്ഞു.

താൻ മുൻപും പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ഇപ്പോൾ മാത്രം വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ തരൂരിനൊപ്പം കോട്ടയം ഡിസിസി പ്രസിഡന്റ് വേദി പങ്കിട്ടില്ല. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും പാർട്ടി ചട്ടക്കൂടിന് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam