സീറ്റ് വിഭജനത്തിന് പിന്നാലെ ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് തര്‍ക്കം

JANUARY 29, 2023, 1:26 PM

അഗര്‍ത്തല: ബിജെപി ഭരണം അവസാനിപ്പിക്കാന്‍ൃ സഖ്യം രൂപീകരിച്ചെങ്കിലും സീറ്റ് വിഭജനത്തില്‍ സിപിഎം-കോണ്‍ഗ്രസ് ഭിന്നത തുടരുന്നു. 13 സീറ്റുകള്‍ നല്‍കാനുള്ള ഇടത് സഖ്യ തീരുമാനം സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 17 സീറ്റിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഫലത്തില്‍ നാലിടത്ത് സഖ്യ സ്ഥാനാര്‍ത്ഥികള്‍ പരസ്്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ്.

47 സീറ്റുകളിലാണ് ഇടത് മുന്നണി മല്‍സരിക്കുക. സിപിഎം 43 സീറ്റുകളില്‍ മല്‍സരിക്കും. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. 

2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.79 ശതമാനം വോട്ട് മാത്രം കിട്ടിയ കോണ്‍ഗ്രസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പെത്തിയപ്പോഴേക്കും വോട്ട് ശതമാനം 25 ലേക്ക് ഉയര്‍ത്തിയിരുന്നു. 18 ശതമാനം വോട്ട് മാത്രമാണ് ഇടത് സഖ്യത്തിന് കിട്ടിയിരുന്നത്. കൂടുതല് സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നത് ഈ കണക്കുകള്‍ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ സിപിഎം വഴങ്ങിയില്ല. 49 ശതമാനം വോട്ടുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam