കോൺഗ്രസ് കോടതി അലക്ഷ്യത്തിന് കേസ് ചാർജ് ചെയ്യും സ്റ്റീവ് ബാന്നനെതിരെ

OCTOBER 20, 2021, 11:33 AM

മുൻ വൈറ്റ് ഹൗസ് ചീഫ് തന്ത്ര ഉപദേശകനും, മുൻ പ്രസിഡന്റ് ട്രംപിന്റെ മുതിർന്ന ഉപദേശകനുമായിരുന്ന സ്റ്റീവ് ബാന്നൻ ജനുവരി 6 ന്റെ സെലക്ട് കമ്മറ്റി അന്വേഷണത്തിന് തെളിവ് നൽകാൻ ഹാജരായില്ല. അദ്ദേഹം ഒക്ടോബർ 14 ന് ഹാജരാകണമെന്ന് കമ്മറ്റി നിയമാനുസൃതം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഹാജരായില്ല. കോൺഗ്രസിനോടുള്ള അവഹേളന കുറ്റത്തിന് ക്രിമിനൽ ചാർജുകൾ ചുമത്താൻ ജനുവരി 6 ന്റെ അന്വേഷണപാനൽ ചൊവ്വാഴ്ച തീരുമാനിച്ചു.

കോൺഗ്രസിനെ അപകീർത്തിപ്പെടുത്തി എന്ന കുറ്റം ക്രിമിനൽ ചാർജായി വളരെക്കാലത്തെ കോടതി തർക്കത്തിന് കാരണമാകും. അന്വേഷണവുമായി സഹകരിക്കാൻ ഇത് പ്രേരകമാകുമെന്നു പ്രതീക്ഷിക്കുന്നു. സ്റ്റീവ് ബാന്നൻ എക്‌സിക്യൂട്ടീവ് പരിരക്ഷയ്ക്കാണ് ശ്രമിക്കുന്നത്, തന്മൂലം കോടതി കേസ് വളരെ നീണ്ടു പോകും. ട്രംപും ഇത് പോലെ നിയമവഴിയ്ക്കു പോകുന്നത് കൊണ്ട് സെലക്ട് കമ്മറ്റി അന്വേഷണം തടസപ്പെടുന്നു. അത് വളരെ കാലത്തേക്ക് നീണ്ടു പോവുകയും ചെയ്യും.

സ്റ്റീവ് ബാന്നൻ എക്‌സിക്യൂട്ടീവ് പരിരക്ഷയ്ക്ക് അർഹനല്ല, അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ ഉപദേശകൻ മാത്രമായിരുന്നില്ല എന്ന് ഡെമോക്രാറ്റുകൾ പറയുന്നു. കോൺഗ്രസിനെ അപകീർത്തിപ്പെടുത്തി എന്ന കുറ്റാരോപിതനായത് കൊണ്ട് ബാന്നൻ, നേരിട്ടു കമ്മറ്റി മുൻപാകെ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടേക്കാം. അത്തരം സാഹചര്യത്തിൽ ബാന്നൻ നേരിട്ട് സാക്ഷിയാകാൻ സെലക്ട് കമ്മറ്റി പാനലിനു മുൻപിൽ എത്തി ചേരുമെന്നും പറയുന്നു. കോൺഗ്രസ് വക്കീലന്മാർ കോൺഗ്രസ് അലക്ഷ്യത്തിനുള്ള ക്രിമിനൽ ചാർജ് ചുമത്താൻ തയ്യാറാവുകയില്ല എന്നാണ് മനസിലാക്കുന്നത്. അത്തരം ഒരു കടുത്ത വടംവലിക്കു തയ്യാറാകില്ലെന്നും പറയുന്നു. കഴിഞ്ഞ 80 വർഷമായി ഇത് വരെ ഉണ്ടാകാത്ത സ്ഥിതി വിശേഷമാണിത്.

vachakam
vachakam
vachakam

House hopes to defy history in criminal contempt case against Bannon

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam