പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗറിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

FEBRUARY 3, 2023, 6:51 PM

ന്യൂഡെല്‍ഹി: ലോക്‌സഭാ എംപിയും പാര്‍ട്ടി വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗറിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. ഡെല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി അച്ചടക്ക സമിതിയാണ് നടപടി എടുത്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കേണ്ടതിന്റെ കാരണം 3 ദിവസത്തിനകം ബോധിപ്പിക്കാനും പട്യാല എംപിയായ കൗറിനോട്് സമിതി ആവശ്യപ്പെട്ടു. 

പ്രണീത് കൗര്‍ ബിജെപിയെ സഹായിക്കുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ രാജാ വാറിംഗും മറ്റ് നേതാക്കളും പരാതിപ്പെട്ടിട്ടുണ്ടെന്ന് അച്ചടക്ക സമിതി അംഗമായ താരിഖ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam