അശോക് ഗെലോട്ടിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്

SEPTEMBER 26, 2022, 12:06 PM

ദില്ലി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കം ഹൈക്കമാൻഡ് ഉപേക്ഷിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഗെലോട്ടിന് പകരം മുകൾ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. 

രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം.  രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. 

മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്. 

vachakam
vachakam
vachakam

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പ​ദവും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് ​ഗെലോട്ടിന് സോണിയാ ​ഗാന്ധി വ്യക്തമാക്കിയിരുന്നു.

ഒരാൾക്ക് ഒരു പദവി എന്ന കാര്യം രാഹുൽ​ഗാന്ധിയും കടുപ്പിച്ചതോടെ ​ഗെലോട്ടിന് വേറെ വഴിയില്ലാതാ‌യി. ഇതിനു പിന്നാലെയാണ് എംഎൽഎമാരുടെ ഭീഷണി വന്നത്. ഈ ഭീഷണിക്ക് പിന്നിൽ ​ഗെലോട്ടാണെന്ന് പരക്കെ പ്രചാരമുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam