ഡെല്‍ഹിയില്‍ വ്യാഴാഴ്ച ഗെഹലോട്ട്-പൈലറ്റ് 'സമാധാന' ചര്‍ച്ച 

MAY 24, 2023, 6:53 PM

ന്യൂഡെല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജസ്ഥാനിലെ ചേരിതിരിഞ്ഞുള്ള അടിയിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധ തിരിക്കുന്നു. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് എല്ലാ സീമകളും ലംഘിച്ച സാഹചര്യത്തിലാണ് ഇടപെടല്‍. വ്യാഴാഴ്ച ഡെല്‍ഹിയില്‍ വെച്ച് അനുരഞ്ജന ചര്‍ച്ച നടക്കും. 

മുഖ്യമന്ത്രി ഗെഹലോട്ടും സച്ചിന്‍ പൈലറ്റും ചര്‍ച്ചയില്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ഇരു വിഭാഗങ്ങളെയും ഒരുമിപ്പിക്കുക കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുമെങ്കിലും പ്രധാന ലക്ഷ്യം പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കുകയെന്നതാവും. 

ഈ മാസം 30ന് അകം മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് പൈലറ്റ് ഗെഹലോട്ടിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam