സിദ്ധരാമയ്യക്ക് വരുണ മണ്ഡലം, ശിവകുമാർ കനക പുരയിൽ; കർണാടകത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് 

MARCH 25, 2023, 8:40 AM

ബെംഗലൂരു: കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാർ കനക പുരയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയിൽ നിന്നും മത്സരിക്കും.

124 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. കോലാറിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നതാണ്.

vachakam
vachakam
vachakam

എന്നാൽ കോലാർ സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുണ മണ്ഡലം തിരഞ്ഞെടുത്തതെന്നാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam