'ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ ചവച്ചരയ്ക്കുന്നു' 

MAY 21, 2022, 10:26 AM

ലണ്ടൻ: ലണ്ടനിലെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി സംസാരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ഐഡിയാസ് ഫോർ ഇന്ത്യ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.  രാഹുലിനെ കൂടാതെ സീതാറാം യെച്ചൂരി, സൽമാൻ ഖുർഷിദ്, തേജ്വസി യാദവ്, മഹുവ മൊയ്ത്ര, മനോജ് ഝാ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും കോൺഫറൻസിൽ പങ്കേടുത്തു.

ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടകൾ, മാധ്യമ സ്വാതന്ത്ര്യം, കോൺ​ഗ്രസ് നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ രാഹുൽ പ്രസം​ഗത്തിൽ പരാമർശിച്ചു.

'ഇന്ത്യയെന്നാൽ രാജ്യത്തെ ജനങ്ങളാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആർഎസ്എസും ബിജെപിയും ഇന്ത്യയെ ഭൂമി ശാസ്ത്രപരമായാണ് കാണുന്നത്. അതൊരിക്കലും ശുദ്ധമായ രാഷ്ട്രീയ പോരാട്ടമല്ല. മാധ്യമങ്ങൾക്ക് മേൽ ബിജെപിക്ക് നൂറ് ശതമാനം നിയന്ത്രണം ഉണ്ട്,' രാഹുൽ ​ഗാന്ധി പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യയെ വീണ്ടെടുക്കാൻ വേണ്ടിയാണ് കോൺ​ഗ്രസ് പോരാട്ടം. അതൊരു പ്രത്യയ ശാസ്ത്രപരമായ പോരാട്ടമാണ്. പാകിസ്താനിൽ നടന്നതു പോലെ സർക്കാർ ഇന്ത്യയെ ചവച്ചരയ്ക്കുകയാണ്. തന്റെ പാർട്ടി തെരഞ്ഞെടുപ്പ് പരാജയങ്ങൾ, കൂറുമാറ്റങ്ങൾ, ആഭ്യന്തര കലഹങ്ങൾ എന്നിവയുമായി പൊരുതുകയാണ്. മറുഭാ​ഗത്ത് തൊഴിലില്ലായ്മ കുത്തനെ കൂടിയിട്ടും ബിജെപി ഇന്ത്യയുടെ അധികാരത്തിൽ തുടരുന്നു. ധ്രുവീകരണവും മാധ്യമങ്ങൾക്ക് മേലുള്ള സമ്പൂർണ ആധിപത്യവുമാണ് ഇതിന് കാരണമെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു.

'വ്യത്യസ്ത കാഴ്ചപ്പാടുകൾ നിലനിൽക്കാനും ചർച്ചകൾ നടത്താനും കഴിയുന്ന ഒരു ഇന്ത്യയാണ് നമുക്കുള്ളത്. ബിജെപിയെ പോലെ ഒരു കേഡറ്റ് വേണമെന്നാണ് ആളുകൾ പറയുന്നത്. കേഡറ്റുണ്ടെങ്കിൽ ഞങ്ങൾ ബിജെപിയാവുമെന്നാണ് ഞങ്ങൾ പറയുന്നത്. ബിജെപി ശബ്ദങ്ങൾ അടിച്ചമർത്തുന്നു. ഞങ്ങൾ കേൾക്കുന്നു. ജനങ്ങൾ പറയുന്നത് കേൾക്കാനും അത് നടപ്പാക്കാനുമാണ് ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്,' രാഹുൽ ​ഗാന്ധി പറഞ്ഞു.ഇന്ത്യയിലെ ജാതീയതയെക്കുറിച്ചും സാമൂഹിക വിവേചനത്തെക്കുറിച്ചും രാഹുൽ ​ഗാന്ധി പരാമർശം നടത്തി.

മനുസ്മൃതിക്കെതിരായ ഏറ്റവും വലിയ ആക്രമണം ഇന്ത്യൻ ഭരണഘടനയാണ്. കോൺ​ഗ്രസ് തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ഈ സാമൂഹിക സ്ഥിതിക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യ അതിജീവിക്കും. അല്ലെങ്കിൽ തകരുമെന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam