ഡെല്‍ഹി ഓര്‍ഡിനന്‍സ്: എഎപിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം

MAY 22, 2023, 7:24 PM

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളും ട്രാന്‍സ്ഫറുകളും ശുപാര്‍ശ ചെയ്യാന്‍ നാഷണല്‍ കാപ്പിറ്റല്‍ സര്‍വീസ് അതോറിറ്റി രൂപീകരിച്ച് ഓര്‍ഡിനന്‍സിറക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ കെജ്രിവാള്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതാദ്യമായാണ് ആംആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പിന്തുണക്കുന്നത്. രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള തീരുമാനമാണിത്. 

അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന ലോക്പാല്‍ സമരമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന്റെ പ്രധാന കാരണമായി കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എഎപിയുടെ കടന്നു വരവോടെ ഡെല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിന് കാലിടറുകയും ചെയ്തു. ബിജെപിയുടെ ബി ടീമായി എഎപിയെ ചിത്രീകരിച്ചിരുന്ന തന്ത്രം കോണ്‍ഗ്രസ് മാറ്റിപ്പിടിക്കുകയാണെന്നാണ് സൂചന. 

2024 പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുങ്ങുന്ന വിശാല പ്രതിപക്ഷ സഖ്യത്തിലേക്ക് എഎപിയെയും കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. പഴയ പിണക്കങ്ങള്‍ അതിനായി മാറ്റിവെക്കാന്‍ തയാറാണ് പാര്‍ട്ടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ നീക്കങ്ങള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam