ചിന്തന്‍ ശിബിരത്തിന് വെള്ളിയാഴ്ച ഉദയ്പൂരില്‍ തുടക്കം

MAY 13, 2022, 7:42 AM

ഉദയ്പൂർ: കോണ്‍ഗ്രസിന്‍റെ സമൂല മാറ്റം ലക്ഷ്യം വെച്ച് കൊണ്ടുളള ചിന്തന്‍ ശിബിരത്തിന് ഇന്ന് ഉദയ്പൂരില്‍ തുടക്കമാകും. സോണിയ ഗാന്ധിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് ചിന്തന്‍ ശിബിരത്തിന് തുടക്കമാകുന്നത്. 

പാർട്ടിയുടെ പ്രവർത്തന രീതി അടിമുടി മാറ്റാൻ ഉദയ്പൂർ ചിന്തൻ ശിബിരിന് കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവടക്കം മുതിര്‍ന്ന നേതാക്കളെല്ലാവരും പങ്കെടുക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയാണ് ചിന്തൻ ശിബിർ സംഘടിപ്പിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. 2003ൽ പച്മാടിയിൽ നടന്ന ചിന്തൻ ശിബിർ മാതൃകയിൽ രാജസ്ഥാനിലും നടത്താനാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലക്ഷ്യം. 

vachakam
vachakam
vachakam

പുതിയ അദ്ധ്യക്ഷന്‍ ആരായാരിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങണമെന്ന് സമിതി നിര്‍ദ്ദേശവും ഇതിനകം വന്നിട്ടുണ്ട്. 

സമിതി നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പല സംസ്ഥാനങ്ങലിലും രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ റാലികളില്‍ അദ്ദേഹം പങ്കെടുത്തു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam