ബി.ജെ.പി സ്ഥാനാര്‍ഥി ആക്രമിച്ചു; രക്ഷപെടാൻ 15 കിലോമീറ്റര്‍ ഓടി കാട്ടിലൊളിച്ചു

DECEMBER 5, 2022, 9:38 AM

ബനസ്കാന്ത: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടിങ് പുരോഗമിക്കെ സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ബിജെപി ആക്രമണത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടി വന്നെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍.

ദന്ത നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തി ഖരാദിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ലതു പര്‍ഗിയില്‍ നിന്ന് നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

താന്‍ വോട്ടര്‍മാരെ കാണാന്‍ പോകുന്നതിനിടെയാണ് മര്‍ദനമേറ്റത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ ലദ്ദു പാര്‍ഖിയും എല്‍.കെ ബരദും അദ്ദേഹത്തിന്റെ സഹോദരന്‍ വദനും ചേര്‍ന്നാണ് ആക്രമിച്ചത്. അവര്‍ വാളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ കൊണ്ട് തങ്ങളെ ആക്രമിച്ചുവെന്നും കാന്തി ഖാരാദി പറഞ്ഞു.

vachakam
vachakam
vachakam

ബമോദര നാലുവരി പാതയിലൂടെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അതിനിടെയെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥിയും കൂട്ടാളികളും ഞങ്ങളുടെ വഴി തടഞ്ഞു. അതോടെ തിരിച്ചുപോകാനൊരുങ്ങിയ ഞങ്ങളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ങ്ങളുടെ വാഹനം തിരികെ പോരുമ്ബോള്‍ ചില കാറുകള്‍ പിന്തുടരുകയും ദാന്ത മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ലദ്ദു പാര്‍ഖിയും മറ്റു രണ്ടുപേരും ആയുധങ്ങളുമായി എത്തി. രക്ഷപ്പെടാന്‍ വേണ്ടി ഞങ്ങള്‍ ഇറങ്ങി ഓടി. 10-15 കിലോ മീറ്റര്‍ ദൂരം ഓടി. രണ്ട് മണിക്കൂര്‍ കാട്ടിലായിരുന്നു കഴിഞ്ഞത്. -കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam