മാനേജ്‌മെന്റ് ക്വാട്ടയില്‍ നേതാവായി!  ശബരിനാഥനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പരാതി

NOVEMBER 29, 2022, 5:58 PM

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പരാതി. ശബരിനാഥന്‍ ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ചാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്. 

ശശി  തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.

vachakam
vachakam
vachakam

കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാന്‍ പാടില്ലെന്ന ശബരിനാഥന്റെ പരാമര്‍ശത്തോടെയാണ് തര്‍ക്കം ആരംഭിച്ചത്. പരാമര്‍ശത്തിനെതിരെ നാട്ടകം സുരേഷും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും നേരത്തെ രംഗത്തെത്തിയിരുന്നു.

ശബരിനാഥന്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ നേതാവായ വ്യക്തിയാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ശബരിനാഥന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നിട്ട് എത്രനാളായി എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശബരിനാഥന് കീഴ്‌വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നുമാണ് നാട്ടകം സുരേഷ് പറഞ്ഞത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam