പരാജയത്തെക്കുറിച്ച്‌ പഠിക്കാന്‍ സമിതി: ബിജെപി

MAY 4, 2021, 10:55 AM

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച്‌ പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിക്കും. പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വലിയ വീഴ്ച പറ്റിയെന്നും ബിഡിജെഎസ് മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും യോഗം വിലയിരുത്തി. അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്യ വിമര്‍ശനവുമായി വിവിധ നേതാക്കള്‍ രംഗത്തെത്തി. ആര്‍എസ്‌എസും കനത്ത പരാജയത്തില്‍ അതൃപ്തി രേഖപ്പെടുത്തി.


ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി അടിയന്തരമായി കോര്‍ കമ്മറ്റി യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നത്. പരാജയത്തെക്കുറിച്ച്‌ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

vachakam
vachakam
vachakam


സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുകൂടാതെ ബിഡിജെഎസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബിജെപി വിലയിരുത്തി. 2016-ല്‍ നാലുശതമാനം വോട്ട് ബിഡിജെഎസ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ വോട്ട് വിഹിതത്തില്‍ വലിയ കുറവാണുണ്ടായതെന്നും കോര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam

അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്യ വിമര്‍ശനവുമായി വിവിധ നേതാക്കള്‍ രംഗത്തെത്തുകയുണ്ടായി. ഗ്രൂപ്പ് പോര് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചതായി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്ന് എഎന്‍ രാധാകൃഷ്ണനും ഇക്കാര്യം പരിശോധിക്കുമെന്ന് എംടി രമേശും വ്യക്തമാക്കി. വീഴ്ച്ചയുണ്ടായെന്ന് പറയാനാവില്ലെന്നായിരുന്നു പികെ കൃഷ്ണദാസിന്റെ ന്യായീകരണം. തോല്‍വിയില്‍ ആര്‍എസ്‌എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam