സെനറ്റർ മാൻചിൻ തക്കസമയത്തു തന്നെ കൂടെ നിൽക്കും എന്ന് സഹപ്രവർത്തകർ

SEPTEMBER 26, 2021, 4:53 PM

ഡെമോക്രാറ്റ് നേതാക്കളും പ്രസിഡന്റ് ബൈഡനും, വൻകിട പദ്ധതികളുടെ ബില്ലുകൾ പാസാക്കാൻ വേഗത്തിൽ ശ്രമിയ്ക്കുമ്പോൾ സെനറ്റർ ജോമാൻചിൻ മന്ദഗതിയിൽ പോകാൻ ശ്രമിയ്ക്കുന്നു. ബൈഡൻ ആവശ്യപ്പെടുന്നത്  മാൻചിനും മറ്റുള്ളവർക്കും സ്വീകാര്യമായ ചെലവാക്കൽ ബിൽ  എത്രയെന്നു  നിശ്ചയിക്കുക, ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത് സ്വീകാര്യമല്ല, കൂടിപ്പോയി എങ്കിൽ എന്ന്. പക്ഷേ  മാൻചിൻ അത് ഇപ്പോൾ പറയാൻ തയ്യാറല്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആവശ്യപ്പെടുന്നു, ഏതാണ് വെട്ടി ചുരുക്കേണ്ടത് ചെലവ് കുറയ്ക്കാൻ എന്ന്. പക്ഷേ സെനറ്റർ മാൻചിൻ ഒരു തിടുക്കവും കാണിക്കുന്നില്ല അത് പുറത്തു പറയാൻ. ഇപ്പോൾ ഉള്ളതെല്ലാം തുടരട്ടെ, ഒന്നിനും തിടുക്കം ഇല്ല എന്ന നിലപാടാണ് മാൻചിനുള്ളത്.

സെനറ്റിൽ 50 അംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. പക്ഷേ മാൻചിൻ ഒരാൾ മാറി നിൽക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം അനുസരിച്ച് ബില്ലിൽ മാറ്റങ്ങളും വരുത്തണം. പക്ഷേ എന്താണ് മാറ്റങ്ങൾ എന്ന് ആവശ്യപ്പെടാൻ ഇപ്പോൾ മാൻചിൻ തയ്യാറല്ല, തിടുക്കവുമില്ല, ഇതിൽ ഡെമോക്രാറ്റുകൾ ആകുലരാണ്. ബൈഡന്റെ അജണ്ടാകൾ വിഭജിക്കപ്പെടുമോ എന്നും ഭയപ്പെടുന്നു. അനുരഞ്ജന ബിൽ പാസാക്കാനാണ് മാൻചിൻ ശ്രമിക്കുക. അതിനെ എതിർത്ത് നിൽക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ജോമാൻചിൻ ചെലവ് കുറയ്ക്കണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു. $ 3.5 ട്രില്യൻ എന്നത് വലിയ കൂടിയ തുകയാണ് എന്ന് അദ്ദേഹം കണക്കാക്കുന്നു. അദ്ദേഹത്തിനും കൂടി സന്തോഷമുള്ള ഒരു തുകയിൽ കൊണ്ട് വരാൻ നമുക്കും ശ്രമിക്കാം എന്ന് സെനറ്റർ ജോൺ ടെസ്റ്റർ പറഞ്ഞു. മാൻചിൻ മനസിലാക്കുന്നു അദ്ദേഹത്തിന്റെ നിസഹകരണം, തന്റെ സഹപ്രവർത്തകർ ഇഷ്ടപ്പെടുന്നില്ല എന്ന്.

മറ്റു 49 അംഗങ്ങൾക്ക് ഒപ്പം താനും ചേർന്ന് കൊണ്ട് മുന്നോട്ടു പോകണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. വേഗത്തിൽ അത് സംഭവിക്കാത്തതിൽ മറ്റുള്ളവർക്ക് വേവലാതിയാണ്. ചില സുഹൃത്തുക്കൾ പറയുന്നത് മാൻചിനുമായി ഒരു ധാരണ അടുത്ത ആഴ്ചയിൽ ഉണ്ടാകും എന്ന്. സെനറ്റർ ബേർണി സാൻഡേർസ് പറയുന്നത് അതേക്കുറിച്ച് ഒരു വിവരവും ഇല്ല എന്ന്. പാർട്ടി ക്ലീൻ എനർജിയുടെ വക്താക്കളായി പോകുന്നതിനെ മാൻചിൻ ഭയപ്പെടുന്നു. അദ്ദേഹത്തിന്റെ സംസ്ഥാനത്താണ് കൂടുതൽ കൽക്കരിപ്പാടങ്ങൾ ഉള്ളത്. കാലാവസ്ഥാവ്യതിയാന നിയന്ത്രണ നടപടികൾക്ക് മാൻചിൻ ഇഷ്ടപ്പെടുന്നില്ല എങ്കിലും, അദ്ദേഹത്തെ മറ്റു പല കാര്യങ്ങളിലും യോജിക്കുന്ന സെനറ്റർ ക്രിസ്റ്റെൻ സൈനെമാ പറയുന്നു, അവർ ഡെമോക്രാറ്റുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു എന്ന്.

vachakam
vachakam
vachakam

ജോമാൻചിനും, ക്രിസ്റ്റെൻ സൈനെമായും കൂടുതൽ കാര്യങ്ങൾ മനസിലാക്കി പ്രശ്‌നങ്ങൾക്ക് പരിഹാരമായി സഹായിക്കണമെന്ന് സെനറ്റർ മേസി ഹിറോനോ ആവശ്യപ്പെട്ടു. അമേരിക്കൻ ഫാമിലീസ് പ്ലാൻ അവർ പിന്തുണയ്ക്കുന്നുവെങ്കിൽ അവയ്ക്ക് ഓരോ വിഭാഗത്തിലും എത്ര വീതം നല്കാൻ തയ്യാറാകും എന്ന് തുറന്നു പറയണം എന്ന് സെനറ്റർ ഹിറോനോ പറഞ്ഞു. കോറോണവൈറസ് ആശ്വാസ പാക്കേജിന് $ 1.9 ട്രില്യൻ നല്കാൻ മാൻചിൻ വോട്ടു ചെയ്തിരുന്നു. അത് പോലെ ക്രമേണ മാൻചിൻ സഹകരിക്കുമെന്നുമാണ് ഡെമോക്രാറ്റുകൾ കരുതുന്നത്. ഡെമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പ് ബില്ലിന് പിന്തുണയ്ക്കില്ലെന്നു മാൻചിൻ നേരത്തെ പറഞ്ഞു എങ്കിലും പിന്നീട് ഡെമോക്രാറ്റ് സെനറ്റർമാരുമായി ഒത്തു തീർപ്പിൽ എത്താൻ അദ്ദേഹം പ്രവർത്തിച്ചു. 'നമുക്ക് ആവശ്യമായി വരുന്ന തക്ക സമയത്ത് അദ്ദേഹം അവിടെ എത്തും' എന്ന് മാൻചിൻ സ്‌നേഹിതൻ സെനറ്റർ റ്റിം കെയിൻ പറഞ്ഞു.

As Democrats race forward, Manchin pumps breaker; ‘There is no timeline’

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam