മുഖ്യമന്ത്രി പ്രതികരിക്കട്ടെ: പൈലറ്റിന്റെ അന്ത്യശാസനത്തില്‍ രാജസ്ഥാന്‍ പിസിസി

MAY 23, 2023, 3:57 PM

ജയ്പൂര്‍: അശോക് ഗെഹലോട്ട്-സച്ചിന്‍ പൈലറ്റ് പോരില്‍ ഇടപെടാന്‍ വിസമ്മതിച്ച് രാജസ്ഥാന്‍ പിസിസി. സച്ചിന്റെ അന്ത്യശാസനത്തെക്കുറിച്ച് മുഖ്യമന്ത്രി ഗെഹലോട്ടാണ് പ്രതികരിക്കേണ്ടതെന്ന് സംസ്ഥാന പിസിസി അധ്യക്ഷന്‍  സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിക്കേണ്ട സമയമാവുമ്പോള്‍ പ്രതികരിക്കുമെന്നും രണ്‍ധാവ പറഞ്ഞു.

രാജസ്ഥാനില്‍ ഗെഹലോട്ടും പൈലറ്റും മാത്രമല്ല കോണ്‍ഗ്രസിന്റെ നേതാക്കള്‍. മറ്റ് നേതാക്കളുമുണ്ട്. എല്ലാ വിഭാഗത്തില്‍ പെട്ട നേതാക്കളുമായും താന്‍ സംസാരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മേയ് മാസത്തിന് മുന്‍പ് താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനം എടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം ആരംഭിക്കുമെന്ന അന്ത്യശാസനമാണ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി ഗെഹലോട്ടിന് നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പൈലറ്റ് ഗെഹലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam