ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്; ‘പഞ്ചാബ് ലോക് കോൺഗ്രസ്’ ബിജെപിയിൽ ലയിക്കും

JULY 1, 2022, 5:19 PM

അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. നിലവിൽ ലണ്ടനിൽ കഴിയുന്ന സിംഗ് തിരിച്ചെത്തിയാൽ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് വിട്ട ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കുമെന്നുമാണ്  റിപ്പോർട്ട്.

കഴിഞ്ഞ വർഷം പഞ്ചാബിൽ അതിരൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയായിരുന്നു ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോൺഗ്രസിൽ നിന്നും വിട്ടത്. തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിക്ക് രൂപം നൽകി.

പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പടലപിണക്കങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ തഴഞ്ഞ മനോഭാവവുമാണ് 89-കാരനായ ക്യാപ്റ്റൻ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്.

vachakam
vachakam
vachakam

ശസ്ത്രക്രിയക്ക് വേണ്ടിയായിരുന്നു ക്യാപ്റ്റൻ ലണ്ടനിലെത്തിയത്. വിശ്രമം പൂർത്തിയാകുന്ന മുറയ്‌ക്ക് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് വിവരം.

അടുത്ത ആഴ്ച തിരികെയെത്തുമെന്നും ഇതിന് പിന്നാലെ ബിജെപിയിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം സംസാരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam