കാപ്പിറ്റോൾ സുരക്ഷയ്ക്കും സംരക്ഷണത്തിനും വൻതുക  ചെലവാക്കാൻ ബിൽ ഡെമോക്രാറ്റുകൾ കൊണ്ടു വന്നു

JULY 13, 2021, 4:10 PM

സെനറ്റർ പാട്രിക് ലീഹൈ, കാപ്പിറ്റോൾ സെക്യൂരിറ്റി ഫണ്ടിങ്ങ് ബിൽ നിർദ്ദേശം $ 3.7 ബില്യൻ എന്ന് അറിയിച്ചു. അദ്ദേഹം സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മറ്റിയുടെ ചെയർ എന്ന നിലയിൽ സെക്യൂരിറ്റി നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നു. കാപ്പിറ്റോൾ പോലിസ്, നാഷണൽ ഗാർഡ്, എന്നിവർക്ക് കൂടി കൂടുതൽ ഫണ്ട് അനുവദിക്കാനാണ് ലീഹൈ ലക്ഷ്യമിടുന്നത്.

അഫ്ഗാനിലെ യു.എസ്. സൈനികർക്ക് പിന്തുണ നൽകി സഹായിച്ച അഫ്ഗാൻകാർക്ക് യു.എസിലേക്ക് വരുന്നതിനു വിസാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് അവരെ സഹായിക്കാനുള്ള ഫണ്ടും ഈ ബില്ലിൽ നീക്കി വയ്ക്കുന്നുണ്ട്. ഡിഫൻസ് ഡിപ്പാർട്ട്മെന്റിൽ കോവിഡ്  പ്രതിരോധത്തിന് ഫണ്ട് നീക്കി വയ്ക്കുന്നു. എല്ലാറ്റിലും കൂടുതൽ കാപിറ്റോൾ സുരക്ഷയ്ക്ക് അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഫണ്ട് നീക്കി വയ്ക്കുന്നതാണ് ഈ ബില്ലിന്റെ പ്രത്യേകത.

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റുകൾ, ഇരു കൂട്ടരും ചേർന്ന് ഈ ബിൽ പാസാക്കണമെന്ന് സെനറ്റിൽ ലീഹൈ ആവശ്യപ്പെട്ടു. ഇനി ഒരു കാപിറ്റോൾ ആക്രമം ഉണ്ടായാൽ അതിനെ നേരിടാനാണ് ഈ ബില്ലിൽ നിർദ്ദേശിക്കുന്ന ഫണ്ട്. കഴിഞ്ഞ അക്രമസംഭവങ്ങളുടെ വെളിച്ചത്തിൽ ഭാവിയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകണം എന്ന് മാത്രമാണ് നിർദേശിക്കുന്നത്.

vachakam
vachakam
vachakam

റിപ്പബ്ലിക്കൻ ഈ ബില്ലിനെ എതിർക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇത്രയും ഫണ്ടിങ്ങ് ഇല്ലാത്ത ഒരു നിർദ്ദേശമാണ് റിപ്പബ്ലിക്കൻ സെനറ്റർ റിച്ചാർഡ് ഷെൽബി മുന്നോട്ടു വയ്ക്കുന്നത്. $ 633 മില്യൻ ഡോളർ മുന്നോട്ടു വയ്ക്കുന്ന ബിൽ തികച്ചും അപര്യാപ്തമാണ് എന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam