പ്രതിഷേധത്തിനിടെ രാഹുൽഗാന്ധി യുവ നേതാവിന്റെ ഷർട്ട് വലിച്ചുകീറി; ചിത്രം പുറത്ത് വിട്ട് ബിജെപി

AUGUST 6, 2022, 3:26 PM

 വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ്സ്  നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതിനു പിന്നാലെ നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവാവിന്റെ  ഷർട്ട് വലിച്ചുകീറിയതായി ബിജെപി ആരോപണം. 

സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന നേതാവ് ദീപേന്ദർ എസ്.ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം. ബിജെപി നേതാവും അവരുടെ ഐടി വിഭാഗം തലവനുമായ അമിത് മാളവ്യയാണ് ചിത്രം സഹിതം രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്.


vachakam
vachakam
vachakam

സംഘർഷത്തിനിടെ ദീപേന്ദറിനെ ഡൽഹി പൊലീസ് വാഹനത്തിലേക്കു വലിച്ചുകയറ്റുമ്പോൾ സമീപത്തുണ്ടായിരുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ രാഹുൽ ദീപേന്ദറിന്റെ ഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രം പങ്കുവച്ചാണ്, ഇത് രാഹുലിന്റെ നാടകമാണെന്ന തരത്തിൽ ബിജെപി ആരോപണം ഉന്നയിക്കുന്നത്.

അതേസമയം പാർട്ടി ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ കൈകൾ വളച്ചൊടിച്ചും ചവിട്ടിയും ആക്രമിച്ചതായും മാളവ്യ അവകാശപ്പെട്ടു.

രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നത് സംഭവത്തിന്റെ വീഡിയോയിൽ കാണാം. കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി ഹൂഡയെ മുറുകെ പിടിക്കുന്നത് കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam