നിതീഷിനെ മെരുക്കാന്‍ ബിജെപി ഉന്നത നേതാക്കള്‍ ബിഹാറിലേക്ക്

MAY 30, 2023, 7:55 PM

പട്‌ന: 2024 പൊതുതെരഞ്ഞെടുപ്പില്‍ ഏതുവിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കാന്‍ പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പോയി കണ്ട നിതീഷ് പട്‌നയില്‍ സഖ്യത്തിന്റെ സമ്മേളനവും വിളിപ്പിച്ചിട്ടുണ്ട്. പഴയ സുഹൃത്തായ നിതീഷിനെ ഇനി അധികം വിളയാടാന്‍ വിടേണ്ടെന്നാണ് ബിജെപിയുടെ രാഷ്ട്രീയ തീരുമാനം.

നിതീഷിന്റെ തട്ടകത്തിലെത്തി വെല്ലുവിളി ഉയര്‍ത്താനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കം ഉന്നത ബിജെപി നേതൃത്വം വരും ദിവസങ്ങളില്‍ ബിഹാറിലെത്തും. മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയിലാണ് നേതാക്കളെ പങ്കെടുപ്പിക്കുക. 

ജൂണ്‍ 12നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ യോഗം പട്‌നയില്‍ നടക്കുക. ഇതിനോടനുബന്ധിച്ച ദിവസങ്ങളില്‍ തന്നെ വമ്പന്‍ റാലികളുമായി ബിജെപി ബിഹാറിനെ ഇളക്കി മറിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ ഭയക്കുന്നില്ലെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമ്രാട്ട് ചൗധരി പറയുന്നത്. ഏതായാലും നിതീഷ് ബിജെപിയുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞെന്നാണ് ബിഹാറിലേക്കുള്ള ബിജെപി നേതാക്കളുടെ ഒഴുക്ക് വെളിവാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam