ലോഗോയില്‍ താമര; ജി20 ഉച്ചകോടി ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് മെഹബൂബ

MAY 21, 2023, 7:37 PM

ശ്രീനഗര്‍: രാജ്യത്തിന്റെ മുഴുവന്‍ പരിപാടിയായ ജി20 സമ്മേളനത്തെ ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജി20 യുടെ ലോഗോയില്‍ താമര ചിഹ്നമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തോട് ബന്ധമുള്ള ചിഹ്നമായിരുന്നു ലോഗോയില്‍ വരേണ്ടിയിരുന്നതെന്നും ഒരു പാര്‍ട്ടിയുടെ ചിഹ്നമല്ലായിരുന്നെന്നും മെഹബൂബ പറഞ്ഞു. ജി20 ടൂറിസം സമ്മേളനം ശ്രീനഗറില്‍ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വിമര്‍ശനം. 

കശ്മീരില്‍ വീടുകള്‍ വരെ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണെന്ന് മെഹബൂബ കുറ്റപ്പെടുത്തി. പഞ്ച തല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജി20 യെ താന്‍ എതിര്‍ക്കുന്നില്ല. പക്ഷേ കശ്മീരിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സാര്‍ക്ക് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam