'ബിജെപിയെ തകർക്കാൻ ഒരേ ഒരു വഴി'; പ്രതിപക്ഷപാർട്ടികൾക്ക് തന്ത്രമോതി  പ്രശാന്ത് കിഷോർ

MARCH 21, 2023, 8:06 AM

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായതുകൊണ്ട് മാത്രം 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.

പ്രതിപക്ഷ സഖ്യം സുസ്ഥിരമല്ലെന്നും ആശയപരമായ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ബി.ജെ.പിയെ നിങ്ങള്‍ക്ക് വെല്ലുവിളിക്കണമെങ്കില്‍ ആദ്യം അതിന്‍റെ ശക്തി എന്താണെന്ന് മനസിലാക്കണം.

ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം -ഇത് മൂന്നുമാണ് ബി.ജെ.പിയുടെ നിലനില്‍പ്പിന്‍റെ തൂണുകള്‍. ഇതില്‍ രണ്ടെണ്ണമെങ്കിലും തകര്‍ക്കാനായാല്‍ മാത്രമേ അവരെ തോല്‍പ്പിക്കാനാവൂ' -പ്രശാന്ത് കിഷോര്‍ പറഞ്ഞു.

vachakam
vachakam
vachakam

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാന്‍ പ്രത്യയശാസ്ത്രങ്ങളുടെ ഒരു യോജിപ്പ് ഉണ്ടാകണം. ഗാന്ധിവാദം, അംബേദ്കര്‍വാദം, സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍... പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്, പക്ഷേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്ധമായി വിശ്വസിക്കാന്‍ കഴിയില്ല.

പാര്‍ട്ടികളുടെയോ നേതാക്കളുടെയോ ഒത്തുചേരലിനെയാണ് മാധ്യമങ്ങള്‍ പ്രതിപക്ഷ സഖ്യമായി കാണുന്നത്. ആര് ആരുടെ കൂടെ ഭക്ഷണം കഴിക്കുന്നു, ചായക്ക് ക്ഷണിക്കുന്നു എന്നൊക്കെ.

എന്നാല്‍ ഞാന്‍ ഒരു പ്രത്യയശാസ്ത്രത്തിന്‍റെ രൂപീകരണത്തെയാണ് നിരീക്ഷിക്കുന്നത്. ഇതുവരെ അത്തരമൊരു പ്രത്യശാസ്ത്രാധിഷ്ഠിത സഖ്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സഖ്യവും ആയിട്ടില്ല -പ്രശാന്ത് കിഷോര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam