ബൈഡന്റെ സ്വാധീനം 60 ശതമാനം

MAY 1, 2021, 4:20 PM

പ്രസിഡന്റ് ബൈഡന്റെ ജനസ്വാധീനം ഭരണത്തിന്റെ നൂറാം ദിനം ആഘോഷിക്കുമ്പോൾ ഉറച്ച 60 ശതമാനത്തിൽ തുടരുന്നു. ഏപ്രിൽ 26 -28 വരെ നടത്തിയ സർവ്വേ അനുസരിച്ച് ബൈഡൻ പ്രസിഡന്റ് എന്ന നിലയിൽ ജനങ്ങൾ ഇഷ്ടപ്പെടുന്നത് 60 ശതമാനം ആണ്. 40 % പറഞ്ഞു അവർ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല എന്ന്.

കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾക്ക് കൂടുതൽ അംഗീകാരം ബൈഡനു ലഭിച്ചു. 67 % അനുകൂലിച്ചു. കുടിയേറ്റക്കാരുടെ പ്രശ്‌നത്തിൽ അദ്ദേഹത്തിന് പിന്തുണ കുറഞ്ഞു, 48  ശതമാനമായി. വൈറ്റ് ഹൗസിൽ ബൈഡൻ എത്തിയതിന്റെ നൂറാം ദിനം വ്യാഴാഴ്ച ആയിരുന്നു. ഹിൽഹാരിസ് നടത്തിയ സർവ്വേയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർ 2,819 ആളുകൾ പങ്കെടുത്തു. യു. എസ്. സൈനിക പിന്മാറ്റം അഫ്ഗാനിസ്ഥാനിൽ നിന്നും നടത്തിയതിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുണ അറിയിച്ചു.

യു. എസിലെ ജനങ്ങൾ വളരെ ഏറെ പിന്തുണയ്ക്കുന്നു, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം, എന്ന് ഹിൽഹാരിസ് പോൾ കണ്ടെത്തിയിരിക്കുന്നു. ജനുവരിയിൽ നടത്തിയ മുൻ പോളുകളിൽ ബൈഡന്റെ സ്വാധീനം വളരെ മുന്നിൽ എത്തിയിരുന്നു, 63 ശതമാനം ആയിരുന്നു. അത് പിന്നീട് കുറഞ്ഞ് മാർച്ച് മാസത്തിൽ എത്തിപ്പോൾ വീണ്ടും കുറഞ്ഞ് 58 ശതമാനമായി. ഏപ്രിൽ മാസം ആരംഭത്തിൽ ബൈഡന്റെ ഭരണം നല്ലത് എന്ന് പറയുന്നവരുടെ ശതമാനം 61 ൽ എത്തി. ഏപ്രിൽ 26 -28 ൽ വീണ്ടും ഒരു ശതമാനം താഴേക്ക് കുറഞ്ഞു 60 ശതമാനമായി.Biden approval rating at 60 percent on 100th day

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam