ജനസമ്പർക്ക ചർച്ചാ പരിപാടികളുമായി ബൈഡൻ

JULY 14, 2021, 7:27 AM

പ്രസിഡന്റ് ബൈഡൻ അടുത്ത ആഴ്ച ഒഹായോ ടൗൺ ഹാളിൽ സി.എൻ.എൻ. സംഘടിപ്പിക്കുന്ന തുറന്ന ചർച്ചയിൽ പങ്കെടുക്കും, താൻ ഭരണത്തിൽ വന്നതിന് ആറ് മാസം തികയുന്നത് പ്രമാണിച്ച്. ജൂലൈ 21 ന് പ്രേക്ഷകരുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകും. കോവിഡ് മഹാമാരിയെക്കുറിച്ചും, സാമ്പത്തിക രംഗത്തെക്കുറിച്ചും, മറ്റു പല വിഷയങ്ങളെക്കുറിച്ചും പ്രേക്ഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയും. സി.എൻ.എൻ. അവതാരകൻ ഡോൺ ലെമോൺ മോഡറേറ്റർ ആയിരിയ്ക്കും.

പ്രസിഡന്റ് സ്ഥാനത്തു വന്നതിനു ശേഷം ആദ്യത്തെ ടൗൺ ഹാൾ ചർച്ച നടന്നത് വിസ്‌കോൺസിൻ എന്ന സ്ഥലത്തായിരുന്നു. അന്നത്തെ മോഡറേറ്റർ ആന്റേർസൻ കൂപ്പർ ആയിരുന്നു. ഒഹായോ ടൗൺ ഹാൾ രണ്ടാമത്തെ ചർച്ചാ വേദി ആണ്. അടുത്ത് വരുന്ന 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ തുല്യം തുല്യം നിൽക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിയ്ക്കാൻ ബൈഡൻ പര്യടന പരിപാടികൾ നടത്തി വരുകയാണ്. അതിന്റെ ഭാഗമായി ഇതിനകം നോർത്ത് കാരോലിനാ, പെൻസിൽവാനിയ, വിസ്‌കോൺസിൻ, എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കഴിഞ്ഞു.

തന്റെ ഭരണത്തിന്റെ വിജയ നേട്ടങ്ങൾ ജനങ്ങളിൽ മാറ്റം ഉണ്ടാക്കാൻ പ്രചരണം നടത്താനാണ് നേരിട്ട് ബൈഡൻ എത്തുന്നത്. നിരവധി പദ്ധതികളും, പാക്കേജുകളും പാതി വഴിയിൽ പല വിധ തടസ്സങ്ങളും, എതിർപ്പും മൂലം പൂർത്തിയാക്കാൻ കഴിയാതെ ഭരണ നേതൃത്വം ജന മനസ്സുകൾ അറിയാൻ പര്യടനം നടത്തുന്നു. പല വിധ വെല്ലുവിളികൾ നേരിടുമ്പോൾ സെനറ്റിലും, പ്രതിനിധിസഭയിലും, ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റു സീറ്റുകൾ വർദ്ധിപ്പിക്കാൻ കഠിന ശ്രമത്തിലാണ്. ഇരു പാർട്ടികൾക്കും ഉറപ്പില്ലാത്ത സീറ്റുകളിൽ അനുകൂല ചലനങ്ങൾക്ക് രൂപം കൊടുക്കാൻ ജനസമ്പർക്കവുമായി ബൈഡൻ പര്യടനം തുടരുന്നു.

vachakam
vachakam
vachakam

Biden to participate in CNN town hall in Ohio

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam