പ്രേത തോക്കുകൾ വിൽക്കുന്നതും തയ്യാറാക്കുന്നതും ഇല്ലാതാക്കുമെന്ന് ബൈഡൻ

JULY 22, 2021, 3:58 PM

ഒഹായോ, സിൻസിനാറ്റി ടൗൺഹാളിൽ ബൈഡൻ സി.എൻ.എൻ ആഭിമുഖ്യത്തിൽ ഷാഡോ തോക്കു ഡീലർമാരെക്കുറിച്ചു പറഞ്ഞു. അവരെ കണ്ടുപിടിക്കും എന്നും പ്രേത തോക്കുകൾ സീരിയൽ നമ്പറുകൾ ഇല്ലാത്തവയും കണ്ടുപിടിയ്ക്കാൻ സാധിക്കത്തവിധം രേഖകൾ ഇല്ലാത്തതും വാങ്ങുന്നതിന് പശ്ചാത്തല അന്വേഷണം ആവശ്യമില്ലാത്തവയും ആണ്. അവ കിറ്റുകളായി വാങ്ങി, വീട്ടിൽ വച്ചു തന്നെ സ്വയം അസംബ്‌ളി ചെയ്ത തോക്കിനെപ്പോലെ ആക്കിയെടുക്കുകയും ഉപയോഗിക്കുകയും ആണ്.

ഇത്തരം തോക്കുകളാണ് കൂടുതലായി അമേരിയ്ക്കയിൽ ഉപയോഗത്തിലുള്ളത്. കിറ്റ് തോക്കുകൾ അഥവാ 80 ശതമാനം തോക്കുകൾ എന്ന പേരുകളിൽ കടകളിൽ നിന്നും ലഭിയ്ക്കും. അതു വിൽക്കുന്നതിനും നിയമപരമായി ലൈസൻസുകൾ ഒന്നും ആവശ്യമില്ല. തോക്കു വിൽക്കുന്ന കടകളിൽ നിന്നല്ല അവ ലഭിക്കുന്നത്. മറ്റു കടകൾക്കും അതു വിൽക്കാം. ഫെഡറൽ സ്റ്റേറ്റ് നിയമങ്ങളുടെ പരിധിയിൽ ഇവപെടുന്നില്ല.

തോക്കു കൈവശം വയ്ക്കാൻ നിയമം അനുവദിയ്ക്കാത്തവർ ഇത്തരം തോക്കുകൾ വാങ്ങി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് പാർട്ട്‌സുകൾ കൊണ്ട് കൂട്ടിയോജിപ്പിച്ച് പ്രേത തോക്കുകൾ വീട്ടിൽ വച്ചു തന്നെ തയ്യാറാക്കുന്നു. നിയമാനുസൃതമുള്ള സീരിയൽ നമ്പറുകൾ ഒന്നും ആവശ്യമില്ലാത്തതു കൊണ്ട് ഇവയെ കണ്ടെത്തുക സാധ്യമല്ല. നിയമവിരുദ്ധമായി കള്ളക്കടത്തു മാർഗ്ഗത്തിലൂടെയാണ് പ്രേത തോക്കുകൾ അമേരിയ്ക്കയിൽ എത്തുന്നത്. നിർമ്മാണം പൂർത്തിയാകാത്ത ഭാഗങ്ങൾ മാത്രം ഉള്ളിലുള്ള കിറ്റുകളായിട്ടാണ് പ്രേത തോക്കുകൾ കടകളിൽ വിൽക്കുന്നത്.

vachakam
vachakam
vachakam

നിർമ്മാണം പൂർത്തിയാക്കാത്തതുകൊണ്ട് അതിനു സീരിയൽ നമ്പർ വേണ്ട. വാങ്ങുന്ന ആളിന്റെ പശ്ചാത്തലം അന്വേഷിച്ചു രേഖപ്പെടുത്തുകയും വേണ്ട. തോക്കു വിൽപ്പന നിയമങ്ങൾ അനുസരിക്കാത്ത വില്പനക്കാരും അവർക്ക് ഒത്താശ ചെയ്യുന്നവരുമാണ് ഇത്തരത്തിൽ തോക്കുകൾ ക്രിമിനലുകൾക്കു നൽകുന്നത്. അതു നിയമം മൂലം ഇല്ലാതാക്കുമെന്ന് ബൈഡൻ പറഞ്ഞു.

ഷാഡോ തോക്കു ഡീലർമാരെയും നിയമം അനുസരിയ്ക്കാത്ത തോക്കു കച്ചവടക്കാരെയുംകുറിച്ച് വിശദമായ അന്വേഷണം നടത്തി അവരെ ജയിലിൽ അടയ്ക്കും എന്നും ബൈഡൻ ചർച്ചയിൽ പറഞ്ഞു.

What are ghost guns? Biden brings up worries about the untraceable weapons

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam