സേവന ദാതാക്കൾ സേവനം നൽകിയില്ലെങ്കിൽ ഈടാക്കിയ ഫീസ് തിരിച്ചു നൽകണമെന്ന് ബൈഡൻ

JULY 10, 2021, 7:41 AM

മുതലാളിത്ത വ്യവസ്ഥയിൽ മത്സരം ഇല്ലെങ്കിൽ അത് മുതലാളിത്ത വ്യവസ്ഥയല്ല അത് ചൂഷണമാണ് എന്ന് പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പുതിയ എക്‌സിക്യൂട്ടീവ് ഓർഡർ ഒപ്പു വയ്ക്കുന്നതിന് മുൻപ് പറഞ്ഞു. വിമാന കമ്പനികൾ ഈടാക്കുന്ന ഫീസുകൾ, സേവനങ്ങൾക്കുള്ളത് യാത്രക്കാർക്ക് മടക്കി നൽകണം, സേവനങ്ങൾ കിട്ടിയില്ലെങ്കിൽ എന്നുള്ള പുതിയ നിയമ നിർദ്ദേശം ബൈഡൻ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പറഞ്ഞു വെള്ളിയാഴ്ച പുതിയ നിയമ നിർദ്ദേശങ്ങൾ തന്റെ ഡിപ്പാർട്ട്‌മെന്റ് മുന്നോട്ടു വയ്ക്കും, യാത്രക്കാർക്ക് ബാഗേജ് കിട്ടാൻ താമസിക്കുമ്പോഴും, പ്ലെയിനിലെ വൈ -ഫൈ ഇല്ലാതെ വരുമ്പോഴും, യാത്രാവേളയിലെ വിനോദ പരിപാടികൾക്ക് തടസം ഉണ്ടായി അവ ലഭിക്കാതെ പോകുമ്പോഴും, വിമാന കമ്പനികൾ യാത്രക്കാരിൽ നിന്നും ഈടാക്കിയ ഫീസുകൾ തിരിച്ചു നൽകണം എന്ന്.

ബൈഡന്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണിത്. ഉപഭോക്താവ് നൽകുന്ന ഫീസ് സേവനങ്ങൾ ലഭിക്കാനാണ്. അത് ലഭിക്കാതെ വന്നാൽ ഈടാക്കിയ ഫീസും തിരിച്ചു നല്കാൻ സേവനദാതാക്കൾ തയ്യാറാകണം. ഈ നിർദ്ദേശങ്ങൾ എല്ലാ വിഭാഗം സേവനദാതാക്കളെയും ബാധിക്കത്തക്കവിധം ഒരു പ്രത്യേക എക്‌സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചു വൈറ്റ് ഹൗസ് വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടു.

കോർപ്പറേറ്റ് കുത്തകകൾ, കൃഷിയിലും, ടെക്‌നോളജി, ആരോഗ്യമേഖല, ബാങ്കിങ്ങ്, ഷിപ്പിംഗ്, എയർ ലൈൻ, ഇവയെല്ലാം പുതിയ നിയമങ്ങൾക്കു കീഴിൽ വരും. സാമ്പത്തിക മത്സരം വിവിധ സേവനങ്ങൾ നൽകുന്ന ബിസിനസുകളിൽ ഉണ്ടാകണം. കുത്തക ആയി ഒരു മേഖലയിലും ആധിപത്യം സ്ഥാപിക്കാൻ പാടില്ല. ഇതാണ് ബൈഡൻ പുതിയ എക്‌സിക്യൂട്ടീവ് ഓർഡർ ഒപ്പു വയ്ക്കുമ്പോൾ പറഞ്ഞത്. വിവിധ വകുപ്പുകൾ ഫെഡറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ 72 പുതിയ നീക്കങ്ങൾ നടത്താൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു വെള്ളിയാഴ്ച.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam