മാജിക് നമ്പറിനടുത്ത് എത്താൻ ഒരുങ്ങി ബൈഡന്റെ പോളിംഗ് ലീഡ്

SEPTEMBER 20, 2020, 10:00 PM

വാഷിങ്ടൺ: അൻപതു ശതമാനം എന്ന മാജിക് നമ്പറിനോട് അടുത്തെത്താൻ ഒരുങ്ങുകയാണ് ജോ ബൈഡന്റെ പോളിങ് ലീഡ്. ഈ കണക്കുകൾ ദേശീയമായും പ്രധാന ഇലക്ടറൽ കോളേജ് യുദ്ധഭൂമിയിലും ഒരേപോലെ ബാധകമാണ്.

ഇത് ട്രംപിനെ വളരെ മോശമായ അവസ്ഥയിൽ എത്തിച്ചേർക്കുന്നു. തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ട്രംപിന്റെ മുന്നിൽ ഉള്ള കടമ്പ ചെറുതല്ല. അദ്ദേഹം സംശയത്തിൽ നിൽക്കുന്ന തീരുമാനമെടുക്കാത്ത വോട്ടർമാരെ ആകർഷിക്കുക മാത്രമല്ല, വോട്ടർമാരുടെ എണ്ണം വളരെ കൂടി നിൽക്കുന്ന ബൈഡനിൽ നിന്ന് വോട്ടർമാരെ അകറ്റുകയും വേണം.

ഏറ്റവും പുതിയ റിയൽ‌ക്ലിയർ പോളിറ്റിക്സ് ശരാശരി അനുസരിച്ച്, ദേശീയ സർവേകളിൽ ബൈഡന്റെ വോട്ടുകളുടെ ശതമാനം 49.3 ആണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ 6.2 ശതമാനമാണ് ബൈഡന്റെ ലീഡ്. ഇത് നാല് വർഷം മുമ്പുള്ള ക്ലിന്റന്റെ 44.9 ശതമാനം മാർക്കിനേക്കാൾ വളരെ ഉയർന്നതാണ്. അന്ന് ഒരു പോയിന്റ് ലീഡിന് മാത്രമാണ് അവർ ഉയർന്നു നിന്നതു.

vachakam
vachakam
vachakam

ഇലക്ടറൽ കോളേജ് വിജയം കൈവരിക്കാൻ മതിയായ രണ്ട്‌ പോയിന്റോ അതിനകത്തോ ഭൂരിപക്ഷ പിന്തുണ ബൈഡന് നിലവിൽ ഉണ്ട്. പക്ഷെ 2016ലേത് പോലെ തന്നെ തീരുമാനമെടുക്കാത്ത വോട്ടർമാർ തെരെഞ്ഞെടുപ്പ് ഫലത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

"അവർ പ്രധാനമായും ഒരു ദിശയിലേക്ക് മാറിയാൽ എല്ലാം മാറാം” ഫ്ലോറിഡ ആസ്ഥാനമായുള്ള ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റും ബൈഡൻ അനുകൂല സൂപ്പർ പിഎസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവ് ഷേൽ പറഞ്ഞു.

റിയൽക്ലിയർ പോളിറ്റിക്സ് ശരാശരി അനുസരിച്ച് 13 സംസ്ഥാനങ്ങളിൽ 10 എണ്ണത്തിലും ബൈഡൻ മുന്നിലാണ്. ജോർജിയ, അയോവ, ടെക്സസ് എന്നിവിടങ്ങളിൽ മാത്രമാണ് ട്രംപ് ബൈഡനെ പിന്നിലാക്കുന്നത്. 2016 സെപ്റ്റംബറിൽ അരിസോണ, ഫ്ലോറിഡ, ഒഹായോ എന്നിവിടങ്ങളിൽ ക്ലിന്റൻ പുറകിലായിരുന്നു.

vachakam
vachakam
vachakam

English Summary: Joe Biden to reach the magic number of fifty percent in polling lead

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam