ക്യൂബൻ ഭരണനേതൃത്വങ്ങൾക്കെതിരെ ബൈഡൻ ഉപരോധം ഏർപ്പെടുത്തി

JULY 23, 2021, 7:40 AM

പ്രസിഡന്റ് ബൈഡൻ പുതിയ ഉപരോധങ്ങൾ, ക്യൂബൻ ഭരണനേതൃത്വത്തിൽ ഉള്ളവർക്കെതിരെ നടപ്പിലാക്കുന്നു. ക്യൂബൻ സായുധസേനയുടെ തലവൻ, അൽവാറോ ലോപ്പസ് മിയേറ, നാഷണൽ ബ്രിഗേഡ് എന്നിവയുടെ ഇടപെടലുകൾ, ദ്വീപിൽ പ്രതിഷേധം നടത്തിയവർക്ക് നേരെ ഉണ്ടായി, 40 ൽ അധികം സിറ്റികളിൽ. അതിനത്തരവാദികളായി പ്രവർത്തിച്ചവർക്ക് നേരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്.

ക്യൂബൻ ജനതയെ അടിച്ചമർത്തുന്നവർക്കെതിരെ അമേരിക്ക ഇനിയും ഉപരോധം തുടരും, ഇത് ഒരു ആരംഭം മാത്രം എന്ന് ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ അടിച്ചമർത്തുന്ന വ്യക്തികൾക്കെതിരെ ഇത്ര കടുത്ത നിരോധനം ഏർപ്പെടുത്തുന്നതിൽ ക്യൂബൻ ഭരണനേതൃത്വത്തിലെ മുതിർന്ന നേതാക്കൾ അപലപിച്ചു. ഇത് വളരെ കടുത്ത നടപടി എന്നവർ പറഞ്ഞു. അന്താരാഷ്ട്ര പിന്തുണ ക്യൂബൻ ജനതയ്ക്കു ലഭിക്കുന്നതിന് വേണ്ടി യു.എസ്. ശ്രമിക്കും എന്നും, ക്യൂബൻ ജനതയ്ക്ക് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ സഹായിക്കണമെന്നും, സെനറ്റർ മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു.

മനുഷ്യ സ്വാതന്ത്രവും, മനുഷ്യത്വവും വിലപ്പെട്ടതാണ് എല്ലാവർക്കും. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനു മുൻഗണന കൊടുക്കാനും, ഉറപ്പാക്കാനും തന്റെ ഭരണം ശ്രദ്ധിക്കും എന്ന് ബൈഡൻ പറഞ്ഞു. ക്യൂബൻ ജനതയുടെ സ്വാതന്ത്രവും, അടിസ്ഥാന മനുഷ്യാവകാശങ്ങളും, അകാരണമായി ജയിലിൽ പിടിച്ചിട്ട രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും, ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും ലഭ്യമാകാനും ബൈഡൻ ശ്രമിക്കുമെന്ന് പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കും ക്യൂബൻ ജനതയുടെ സംരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന ഒരു ഭരണം ഉണ്ടാക്കാൻ സഹായിക്കും എന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

Biden sanctions Cuban regime after crackdown on protestors

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam