ബൈഡൻ നേരിട്ട് സംവാദത്തിന്

MAY 11, 2021, 3:57 PM

ബൈഡൻ, സെനറ്റർ ജോ മാൻചിനുമായി നേരിട്ട് ചർച്ചകൾ നടത്തി അഭിപ്രായ ഐക്യത്തിൽ എത്താൻ ആഗ്രഹിക്കുന്നു എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. കോർപ്പറേറ്റ് നികുതികൾ കുറച്ച് നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ബൈഡൻ, 21 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കോർപറേറ് നികുതി ഉയർത്താൻ തയ്യാറാകുന്നു. പക്ഷേ ഡെമോക്രാറ്റ് സെനറ്റർ ജോ മാൻചിൻ അത് വളരെ കൂടുതലാണ് എന്ന് പറയുന്നു. 25 ശതമാനം വരെ ഉയർത്തുന്നതിനെ മാൻചിൻ പിന്തുണക്കാമെന്നു പറയുന്നു. ഡെമോക്രാറ്റുകൾ എല്ലാവരും ചേർന്ന് വോട്ടു ചെയ്താൽ മാത്രമേ നിയമങ്ങൾ പാസാക്കാൻ കഴിയൂ സെനറ്റിൽ.

ബില്ലിൽ നിർദ്ദേശിക്കപ്പെടുന്ന കാര്യങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് നികുതി വർദ്ധനകൾ. പണം കണ്ടെത്താതെയുള്ള നിർദ്ദേശങ്ങൾ ബൈഡൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു. ഒത്തു തീർപ്പുകൾക്കു തയ്യാറാണ് എന്നും പറഞ്ഞു. അടുത്ത ആഴ്ചയിൽ ബൈഡന്റെ ശ്രമങ്ങൾ, റിപ്പബ്ലിക്കൻ അംഗങ്ങളുമായി ഒത്തു തീർപ്പുകൾ ഉണ്ടാക്കുന്നതിനായിരിക്കും.

vachakam
vachakam
vachakam

സെനറ്റർ റ്റോം കാർപ്പറുമായി നേരിട്ട് ചർച്ചകൾക്ക് തിങ്കളാഴ്ച ബൈഡൻ തയ്യാറാകും എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ബുധൻ, വ്യാഴം, ദിവസങ്ങളിൽ ബൈഡൻ വിവിധ പാർട്ടികളുമായി അവരുടെ നേതാക്കളുമായി ചർച്ചകളും, ഒത്തു തീർപ്പുകളും നടത്തുമെന്ന് പറയപ്പെടുന്നു.

റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് $ 568 ബില്യൻ ചെലവാക്കുന്ന ഒരു പകരം പദ്ധതി നിർദ്ദേശം ഉണ്ട്. അതിൽ റോഡുകളും, പാലങ്ങളും ആധുനികവൽക്കരണത്തിനു പ്രാധാന്യം നൽകുന്നു.

Biden to go one-on-one with Manchin

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam