സോഷ്യലിസ്റ്റ് ചിലവാക്കൽ പാക്കേജാണ് ബൈഡൻ ആവശ്യപ്പെടുന്നത്: ട്രംപ്

OCTOBER 10, 2021, 4:19 PM

പ്രസിഡന്റ് ബൈഡന്റെ $3.5 ട്രില്യൻ ചിലവാക്കുന്ന പാക്കേജിനെ സോഷ്യലിസ്റ്റ് രീതിയിലുള്ള വലിയ ചിലവാക്കൽ പാക്കേജാണ് എന്ന് മുൻ പ്രസിഡന്റ് ട്രംപ് അയോവറാലിയിൽ പറഞ്ഞു. 

സാമ്പത്തിക  രംഗം മുതൽ കുടിയേറ്റ നയങ്ങൾ വരെയും ഊർജ നയങ്ങളും സോഷ്യലിസ് റ്റ് നയങ്ങളാണ് എന്ന് കുറ്റപ്പെടുത്തി. 2020 ലെ പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായി എന്ന വ്യാജ ആരോപണം വീണ്ടും തുടരുകയും ചെയ്തു. 

സേവ് അമേരിക്ക റാലിയിൽ ഡെസ് മൊയിൻ അയോവയിൽ ശനിയാഴ്ച രാത്രിയിൽ ട്രംപ് പറഞ്ഞു, സോഷ്യലിസ്റ്റ് രീതിയിലേക്ക് മാറ്റുന്ന ബില്ല്, അതിർത്തികൾ തുറക്കുന്ന ബില്ല്, അമേരിക്കയുടെ ഊർജം ഇല്ലാതാക്കുന്ന ബില്ല് എന്ന് ബൈഡന്റെ ചിലവാക്കൽ ബില്ലിനെ ക്കുറിച്ചു പറഞ്ഞു.

vachakam
vachakam
vachakam

പ്രസിഡന്റ് ബൈഡനും സമൂല ഇടതുപക്ഷ ഡെമോക്രാറ്റുകളും ചേർന്ന് കോൺഗ്രസിൽ പാസാക്കാൻ ശ്രമിക്കുന്ന വമ്പൻ $ 3.5 ട്രില്യൻ ചെലവാക്കൽ ബിൽ ഏറ്റവും കൂടുതൽ നികുതി ഭാരം വരുത്തി വയ്ക്കും നമ്മുടെ അടുത്ത തലമുറയ്ക്കും, ഭാവി അമേരിക്കയ്ക്കും എന്ന് പറഞ്ഞു. 

ഇരുസഭകളിലും ഉള്ള ഡെമോക്രാറ്റുകൾ ഒരു ധാരണയിൽ എത്താൻ ഇപ്പോഴും പ്രയാസപ്പെടുന്നു, ചെലവ് കുറയ്ക്കാൻ. എതിർപ്പുമായി തുടരുന്ന ജോ മാൻചിനും, സെനറ്റർ ബേർണി സാന്റേർസും ചെലവ് കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ട്രംപിന്റെ ലക്ഷ്യം 2024 ൽ തന്റെ എതിരാളികളെ എല്ലാം പിന്നിലാക്കി പ്രസിഡന്റ് സ്ഥാനാർത്ഥി  നോമിനേഷൻ നേടുക എന്നതാണ് എന്ന് അയോവ റാലി വ്യക്തമാക്കുന്നു.

Trump slams Biden’s socialist spending package, air grievances at Iowa Rally

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam