ബൈഡന്റെ കാലാവസ്ഥാനിയന്ത്രണപ്ലാനുകൾ സംശയത്തിലാണ്

OCTOBER 20, 2021, 11:57 AM

പ്രസിഡന്റ് ബൈഡന്റെ കാലാവസ്ഥാവ്യതിയാന നിയന്ത്രണ നടപടികളായിരുന്നു $ 3.5 ട്രില്യൻ ബഡ്ജറ്റ് അനുരഞ്ജന പ്ലാൻ. എന്നാൽ അതിലെ കാലാവസ്ഥ വ്യതിയാന നിയന്ത്രണ നടപടികളിൽ കാര്യമായ മാറ്റങ്ങൾ ഒത്തുതീർപ്പിനു വേണ്ടി വരുത്തിയിരിക്കുന്നു. പുരോഗമന ചിന്താഗതിക്കാരായ ഡെമോക്രാറ്റുകൾ ബൈഡനുമായി അന്തരീക്ഷ മലിനീകരണവും, കാർബൻ പുറംതള്ളലും കുറയ്ക്കാനുള്ള നടപടികൾ എങ്കിലും ഉൾക്കൊള്ളിക്കാൻ ചർച്ചകൾ നടത്തുന്നു.

ജൈവ എനർജി മൂലം ഉണ്ടാകുന്ന കാർബൻ പുറംതള്ളലിനെ നികുതി ഏർപ്പെടുത്തണമെന്നും, അല്ലാത്തവയ്ക്ക് നികുതി ഇളവും നൽകണമെന്ന് ചർച്ച ചെയ്ത് ധാരണയിലെത്തി. ഇരു വിഭാഗത്തിലുമുള്ള ഡെമോക്രാറ്റുകളെയെല്ലാം ഒരു ധാരണയിലെത്തിച്ച് ഈ മാസം അവസാനത്തോട് കൂടിയെങ്കിലും സെനറ്റിൽ ബില്ല് പാസാക്കാനാണ് ശ്രമം. പുരോഗതി ഉണ്ടാക്കാനുള്ള ശ്രമമാണ് ലക്ഷ്യം എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻസാക്കി പറഞ്ഞു. ബൈഡന്റെ പ്രധാന കാലാവസ്ഥ നിയന്ത്രണ പ്ലാൻ എല്ലാം മാറ്റേണ്ടി വന്നു.

കൽക്കരിയുടെ സംസ്ഥാനമായ വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള സെനറ്റർ ജോ മാൻചിൻ നേരത്തെ സൂചിപ്പിച്ചു ബൈഡന്റെ ക്ലീൻ ഇലക്ട്രിസിറ്റി 2030 ൽ എന്ന നയത്തെ എതിർക്കുമെന്ന്. കൽക്കരിയും പ്രകൃതിവാതകവും ഒരു പോലെ തുടരുകയും അതോടു കൂടി മറ്റു സ്വാഭാവിക ഊർജസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം എന്നാണ് സെനറ്റർ ജോ മാൻചിൻ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ വോട്ടും കൂടി നിർണ്ണായകമാണ് സെനറ്റിൽ. എല്ലാവരും പരസ്പരം ചർച്ചകൾ തുടരുന്നു.

vachakam
vachakam
vachakam

Biden’s climate plan at risk, Democrats race to strike deal

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam