പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

DECEMBER 5, 2022, 9:57 AM

തിരുവനന്തപുരം :പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും.

പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു.

സംസ്ഥാനത്തെ യുവജനങ്ങൾ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽഎയാണ് പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് നോട്ടീസ് നൽകുക. 

vachakam
vachakam
vachakam

അതേസമയം, ഗവർണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സർക്കാരിന് വെല്ലുവിളി ഉയർത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്.

ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും. വിവാദ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam