പെന്റഗണിൽ ആസ്റ്റിൻ അഞ്ചു പ്രധാന ഉപദേശക ബോർഡുകൾക്ക് രൂപം കൊടുക്കും

JULY 23, 2021, 8:26 AM

പ്രതിരോധ സെക്രട്ടറി ലോയിഡ് ആസ്റ്റിൻ അഞ്ചു പ്രധാന പെന്റഗൺ ഉപദേശക ബോർഡുകൾ പുനർ ആരംഭിക്കാൻ പ്ലാൻ ചെയ്യുന്നു. മുൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തരെ കുത്തി നിറപ്പിച്ച ഉപദേശക ബോർഡുകൾ എല്ലാം ആസ്റ്റിൻ ചുമതല ഏറ്റപ്പോൾ മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ടിരുന്നു. ഭരണം വിട്ടു മാറുന്നതിനു തൊട്ടു മുൻപ് വരെയും ട്രംപ്, തന്റെ വിശ്വസ്തരെയും, അനുയായികളെയും ഉപദേശക സമിതികളിൽ പെന്റഗണിൽ നിയമിച്ചു.

ആസ്റ്റിൻ ഫെബ്രുവരിയിൽ തന്നെ അവരെയെല്ലാം പിരിച്ചു വിട്ടു. എല്ലാ 42 പാനലുകളും പെന്റഗണിൽ ശൂന്യമാക്കി. പല പ്രമുഖർക്കും അത് മൂലം സ്ഥാനചലനം ഉണ്ടായി. അതൃപ്തരായി അവരെല്ലാം, ട്രംപ് വ്യാജമായി പ്രചരിപ്പിച്ച തിരഞ്ഞെടുപ്പ് ആരോപണങ്ങൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു. ട്രംപിന് വിശ്വസ്തരായി പെരുമാറി. ബൈഡൻ തിരഞ്ഞെടുപ്പ് ജയിച്ചതല്ല, മോഷ്ടിച്ചതാണ് എന്നൊക്കെ വ്യാജപ്രചരങ്ങൾ നടത്തി.

പെന്റഗൺ വളരെ വിശധമായ പഠനങ്ങൾക്ക് ശേഷം അഞ്ചു പ്രധാന പാനലുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി പെന്റഗൺ വക്താവ് ജോൺ കിർബി, വ്യാഴാഴ്ച പത്രലേഖകരെ അറിയിച്ചു. നയം, ശാസ്ത്രം, ബിസിനസ്, നൂതന ആശയങ്ങൾ, ആരോഗ്യം എന്നീ അഞ്ചു പ്രധാന പാനലുകളാണ് ആരംഭിക്കുന്നത്, കമ്മറ്റിയുടെ ശുപാർശ അനുസരിച്ച്. വൈവിധ്യമുള്ള അംഗങ്ങൾ ആയിരിക്കും ഇനി ഉണ്ടാകുന്ന പാനലുകളുടെ കമ്മറ്റിയിൽ ഉണ്ടാവുക. ഇതിനു മുൻപ് അംഗങ്ങൾ എല്ലാം വെള്ളക്കാരായ വാഷിംഗ്ടൻ ഡി.സി.യിലെ അടുപ്പക്കാരും, ഉള്ളിൽ സ്വാധീനം ഉളളവരും മാത്രമായിരുന്നു. ഇനി മുതൽ അതിനു മാറ്റം ഉണ്ടാകും.

vachakam
vachakam
vachakam

പുതിയതും വൈവിധ്യം ഉള്ളതുമായ പെന്റഗൻ ഉപദേശക ബോർഡുകൾ നിലവിൽ വരും. ചില പരിചയസമ്പന്നരായ മുൻ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തുന്നുണ്ട്, പുതിയ ബോർഡുകളിലും, പാനലുകയിലും എന്ന് പെന്റഗൺ വക്താവ് പറഞ്ഞു. കൂടുതൽ വിശദീകരണമൊന്നും നൽകിയില്ല അദ്ദേഹം. കമ്മറ്റി നിർദ്ദേശങ്ങൾ പരിഗണിച്ചാണ് പുതിയ നീക്കങ്ങൾ എല്ലാം, അവർ 42 ബോർഡുകളെയും അവലോകനം ചെയ്തു റിപ്പോർട്ട് നൽകി.

Austin to restore advisory boards after clearing out Trump loyalists

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam