ത്രിപുരയില്‍ ബിജെപി 55 സീറ്റില്‍ മല്‍സരിക്കും; ഐപിഎഫ്ടിക്ക് 5 സീറ്റ്

JANUARY 29, 2023, 1:06 PM

അഗര്‍ത്തല: ത്രിപുരയില്‍ എന്‍ഡിഎ സഖ്യം സീറ്റ് ധാരണയിലെത്തി. ഫെബ്രുവരി 16 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ ബിജെപി മല്‍സരിക്കും. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് 5 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. 2018 ല്‍ ബിജെപി 48 സീറ്റിലും ഐപിഎഫ്ടി 12 സീറ്റുകളിലുമാണ് മല്‍സരിച്ചിരുന്നത്. 

11 വനിതകളടക്കം 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി ഡെല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചു. കേന്ദ്ര മന്ത്രി പ്രതിമ ബൗദ്ധിക്കും പട്ടികയിലുണ്ട്. കഴിഞ്ഞ തവണ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനോട് പരാജയപ്പെട്ട ധന്‍പൂര്‍ മണ്ഡത്തില്‍ തന്നെയാണ് പ്രതിമയുടെ മല്‍സരം. ഏഴ് സ്ഥാനാര്‍ത്ഥികളുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. ബര്‍ദോവാലി മണ്ഡലത്തിലാവും മുഖ്യമന്ത്രി മല്‍സരിക്കുക. 

2018 ല്‍ 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് ഭരണത്തിയ ബിജെപിക്ക് ഇത്തവണ ഇടത്-കോണ്‍ഗ്രസ് സഖ്യവും ടിപ്ര പാര്‍ട്ടിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 60 അംഗ സഭയില്‍ ബിജെപി 35 സീറ്റുകളും ഐപിഎഫ്ടി എട്ട് സീറ്റുകളുമാണ് നേടിയിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam