പക്വതയില്ലാത്ത ഒരു  കുട്ടിയെപ്പോലെ പെരുമാറരുത്; രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

JUNE 8, 2021, 10:47 AM

ന്യൂ ഡൽഹി: രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പ്രഖ്യാപനത്തിന്റെ ശേഷം നിരവധി പ്രതിപക്ഷ നേതാക്കൾ കേന്ദ്രസർക്കാരിനെ പ്രശംസിച്ചിരുന്നെങ്കിലും ഈ തീരുമാനം കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ എടുത്ത കാലതാമസം ചൂണ്ടിക്കാട്ടി നിരവധിപേർ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

ഇതിനിടെയാണ് പുതിയ വാക്‌സിൻ നയവുമായി ബന്ധപ്പെട്ട ഒരു സംശയവുമായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. എല്ലാവർക്കും വാക്സിൻ സൗജന്യമാണെങ്കിൽ, സ്വകാര്യ ആശുപത്രികൾ എന്തിന് പണം ഈടാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം.രാഹുലിന്റെ ഈ സംശയത്തിന് മറുപടിയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ്മ.

പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നും അഥവാ പണം അടച്ച് വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് പ്രൈവറ്റ് ആശുപത്രികളെ സമീപിക്കാമെന്നും അദ്ദേഹം മറുപടി നൽകി.ഈ വിഷയത്തിൽ പക്വതയില്ലാത്ത ഒരു  കുട്ടിയെപ്പോലെ പെരുമാറരുതെന്നും  അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

English summary: Assam Chief Minister Himanta Biswa Sarma told Rahuk Gandhi to not knit-pick like an immature kid 


 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam