കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗലോട്ട്? 

SEPTEMBER 22, 2022, 6:29 AM

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്താനുളള സാധ്യതയേറി. ഗലോട്ടിനെതിരെ മത്സരിക്കുമെന്ന വ്യക്തമായ സൂചന ശശി തരൂർ എംപിയും നൽകി.

എംഎൽഎമാരുടെ യോഗം വിളിച്ച് മത്സരിക്കാൻ പോകുന്നുവെന്ന സൂചന നൽകിയാണ്  ഗലോട്ട് രാജസ്ഥാനിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ടത്. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടി ഏൽപിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് ഗലോട്ടറിയിച്ചു. 

പാർട്ടി ആവശ്യപ്പെട്ടാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് അശോക് ഗലോട്ട്  വ്യക്തമാക്കിരുന്നു.

vachakam
vachakam
vachakam

എന്നാൽ എഐസിസി അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും ഇങ്ങനെ ഇരട്ട പദവി വേണമെന്ന ഗലോട്ടിൻറെ  ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. 

അധ്യക്ഷസ്ഥാനത്തേക്ക് ഗലോട്ടിന്  സാധ്യതയേറുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ പോരിൻറെ സൂചനയായി  രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് സച്ചിൻ പൈലറ്റ് തുറന്നടിച്ചു. സച്ചിനെ മുഖ്യമന്ത്രി പദത്തിലേക്ക് അംഗീകരിക്കാനാവില്ലെന്നാണ് ഗലോട്ടിൻറെ നിലപാട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam