സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച്  അശോക് ഗെഹ്‌ലോട്ട്

NOVEMBER 24, 2022, 6:51 PM

പാലി: സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച് ‌രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. ‌രു ഭീകരവാദിക്ക് മുഖ്യമന്ത്രിയാവാനാകില്ല. ഹൈക്കമാന്‍ഡ് ഒരിക്കലും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ല. 

പത്ത് എംഎല്‍എമാര്‍ പോലും കൂടെയില്ലാത്തയാള്‍. അദ്ദേഹം കലാപം നടത്തി. പാര്‍ട്ടിയെ വഞ്ചിച്ചു. അദ്ദേഹമൊരു ഭീകരവാദിയാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗെഹ്‌ലോട്ട് സച്ചിന്‍ പൈലറ്റിനെ കടന്നാക്രമിച്ചത്. അഭിമുഖത്തില്‍ ആറ് തവണയാണ് സച്ചിന്‍ പൈലറ്റിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചത്

vachakam
vachakam
vachakam

ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ഒരു പാര്‍ട്ടി അദ്ധ്യക്ഷന്‍ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നതെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. 

2020ല്‍ സച്ചിന്‍ പൈലറ്റ് നടത്തിയ ഉള്‍പ്പാര്‍ട്ടി പോരിന് പണം മുടക്കിയത് ബിജെപിയാണെന്നും കാര്യങ്ങള്‍ നോക്കിയിരുന്നത് അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam